KRK ക്കു ഒതുങ്ങാൻ ഭാവമില്ല ; വീണ്ടും മോഹൻലാലിനെ പരിഹസിച്ചു ട്വീറ്റ്



മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിനെ ചോട്ടാ ഭീമിനോടുപമിച്ചു പുലിവാൽ പിടിച്ച കമാൽ ആർ ഖാന് രാവിലെ മുതൽ മലയാളികളുടെ പൂരപ്പാട്ടാണ്. നാനാ വർണത്തിലും അക്ഷരങ്ങൾ തത്തി കളിക്കുന്ന പല വിധങ്ങളിലുള്ള തെറികളുടെ സമ്മേളനമാണ് krk യുടെ ഫേസ്ബുക് പേജിലും ട്വിറ്റെർ അക്കൗണ്ടിലും നിറഞ്ഞിരിക്കുന്നത്. മരിയ ഷറപ്പോവയെ വരെ മൂക്ക് കൊണ്ട് ക്ഷ വരപ്പിച്ച മലയാളികളുടെ പൊങ്കാല കമാലിന് നന്നേ ബോധിച്ച മട്ടാണ്.

പൊങ്കാല മഹോത്സാവം നടക്കുന്ന ഈ വേളയിൽ ടിയാൻ ഒരു ട്വീറ്റും കൂടെ നടത്തിയിരിക്കുകയാണ്. സംഗതി ഇങ്ങനെയാണ്

“മലയാളികൾ രാവിലെ മുതൽ എന്നെ തെറി പറയുന്നുണ്ട്. ഞാൻ എന്താ തെറ്റായി പറഞ്ഞത് എന്നാണ് എന്റെ സംശയം, ഭീമന്റെ ആയുധമാക്കാൻ പോലും യോഗ്യതയില്ലാത്ത മോഹൻലാലിനെ പറ്റി പറഞ്ഞതിനാണോ..”

 

പൊങ്കാല നല്ല രീതിയിൽ കിട്ടിയിട്ടും KRK വിട്ട മട്ടില്ല. എന്താകുമെന്ന് കണ്ടറിയാം

Comments are closed.