ABCD തെലുങ്കില്‍ എത്തിയപ്പോള്‍…ജോൺസായി അല്ലു സിരീഷ്… ട്രൈലര്‍ പുറത്തിറങ്ങി



ദുൽഖറിനെയും ഗ്രിഗറിയേയ്യും നായകന്മാരാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് എബിസിഡി അഥവാ അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി. ടോവിനോ തോമസ് ശ്രദ്ധേയനായത് ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് . ഷിബു തമിൻസ് തമിൻസ് സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം പുറത്തിറങ്ങിയത് 2013 ലാണ്. നവീൻ ഭാസ്കരേയും സൂരജ് -നീര്ജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഈ ഫൺ എന്റെർറ്റൈനെർ . അപർണ ഗോപിനാഥ്‌ ആയിരുന്നു ചിത്രത്തിലെ നായിക…

ചിത്രം ഇപ്പോൾ അതെ പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. അല്ലു സിരിഷും റുഷ്‌കർ ദില്ലനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സഞ്ജീവ് റെഡിയാണ് ചിത്രം സംവിധാനം ചെയുന്നത്. മെയ് പതിനേഴിന് തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റീലീസായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ട്രൈലെർ കാണാം…

Comments are closed.