90’s കിഡ്സ് ഇത് മറക്കാനിടയില്ല.. ദൂരദർശൻ കാലഘട്ടത്തിലെ പരസ്യങ്ങളിൽ എന്നും മനസ്സിൽ തങ്ങുന്നത്



ഒരു ഇരുപത്തി അഞ്ചു അല്ലെങ്കിൽ ഇരുപതു വര്ഷം പുറകിലോട്ട് പോയാൽ അന്നൊന്നും ഇന്നത്തെ പോലെ വ്യത്യസ്തമായ പല തരം പ്രോഗ്രാമുകളുമായി പ്രേക്ഷകനെ പിടിച്ചിരുത്താൻ നെട്ടോട്ടം ഓടുന്ന ചാനലുകളുടെ നീണ്ട ലിസ്റ്റ് ഇല്ല. അകെ ഉള്ളത് ഒരു പേരാണ് ദൂരദർശൻ. മലയാളികളുടെ മാത്രമല്ല ഇന്ത്യ ജനതയുടെ വിനോദോപാധി ആയി ഒരൊറ്റ ചാനൽ. ആ കാലഘട്ടത്തിലൂടെ കടന്നു വന്നവർ ഒരിക്കലും അന്ന് കണ്ട പരസ്യങ്ങൾ പോലും മറക്കാൻ ഇടയില്ല. സിനിമയുടെ മധുരം പലരും ആദ്യമായി നുണഞ്ഞത് അവിടെനിന്നായിരുന്നു.

എട്ടു മണി കഴിഞ്ഞാൽ ആളുകൾ കിടന്നു ഉറങ്ങാൻ ശ്രമിച്ചിരുന്ന കാലം. എന്തെന്നാൽ 8 മണി വരെ മാത്രമേ ഭൂതല സംപ്രേക്ഷണ ഉണ്ടായിരിക്കുകയുള്ളൂ. പിന്നീടുള്ള ഹിന്ദിക്കാരുടെ പരിപാടികളും കണ്ടിരിക്കുന്നവരുമുണ്ട്. അന്ന് കണ്ട എത്ര എത്ര പരസ്യങ്ങൾ ഇന്നും ഓർമ്മയിൽ നില്കുന്നു. അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കുഞ്ഞാഞ്ഞ, നിര്മ്മാ സോപ്പ് അങ്ങനെ ഒട്ടുമുക്കാൽ പരസ്യങ്ങളും നമ്മുടെ ഓർമയിൽ നിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് വനം വകുപ്പിന്റെ കാട്ടുതീ തടയുന്നതിന് വേണ്ടി ബോധവത്കരണം നൽകുന്ന പരസ്യം. ഇന്ന് വർഷങ്ങൾക്ക് ശേഷവും 90’സ് കിഡ്സ് ആ പരസ്യം യുട്യൂബിൽ വൈറൽ ആക്കുകയാണ്. പരസ്യം ഒന്നുകൂടെ കാണാം..

Comments are closed.