50 ലക്ഷം കാഴ്ചക്കാരുമായി ലാലേട്ടൻ ഡാൻസ് ചെയ്ത ജിമിക്കി കമ്മൽ!!!!ജിമിക്കി കമ്മലിന്റെ പല വേർഷനുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ആസ്വദിച്ചു കണ്ട ഒരു വീഡിയോ ഇതാദ്യമായിരിക്കും. അത്രയും ആസ്വദിച്ചു കാണാനും കൈയടിക്കാനും പറ്റുന്നത് ആ പാട്ടിനൊപ്പം താളം ചവിട്ടിയ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ്. അതെ നമ്മുടെ ലാലേട്ടൻ, ഒർജിനൽ വേർഷനിൽ നമ്മൾ മിസ്സ്‌ ചെയ്ത ലാലേട്ടന്റെ ആ മാജിക്‌ സ്റ്റെപ്പുകൾ തിരിച്ചു കിട്ടിയ ദിവസമായിരുന്നു ഇന്നലെ, ലാലേട്ടന്റെ ഡാൻസോട് കൂടിയ ജിമിക്കി കമ്മൽ..

ഇന്നലെ അഞ്ചു മണിക്ക് പുറത്തിറങ്ങിയ വീഡിയോക്ക് 50 ലക്ഷം കാഴ്ചക്കാരായി ഇതുവരെ, ഒരുപക്ഷെ ഒറിജിനലിനെ വെല്ലുന്ന ഒരു ഐറ്റം. ഒർജിനൽ വീഡിയോക്ക് രണ്ടര കോടി കാഴ്ചക്കാരുള്ളപ്പോൾ ലാലേട്ടൻ താളം ചവിട്ടിയ വേർഷൻ 19 മണിക്കൂർ കൊണ്ട് നേടിയത് 5 കോടി കാഴ്ചക്കാരെ. മോഹൻലാൽ എന്ന നടന്, അദ്ദേഹത്തിന്റെ ചുവടുകൾക്ക് എത്രമാത്രം പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെന്ന് വീഡിയോ തെളിയിക്കുന്നു..

ലാലേട്ടന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തു വന്നത്. ലാലേട്ടനും പ്രസന്ന മാസ്റ്ററും ഒർജിനൽ വേർഷനിൽ ഡാൻസ് ചെയ്ത മറ്റുള്ളവരും ഒക്കെ കൂടി പൊലിപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് നിമിഷങ്ങൾ കൊണ്ടാണ്. ബി ബി സി വരെ റിപ്പോർട്ട്‌ ചെയ്ത ഇന്ത്യയിലെ ഏറ്റവും മികച്ച സോങ് ട്രാക്കായി രണ്ടു ആഴ്ചകൾ കൊണ്ട് നിലനിൽക്കുന്ന ജിമിക്കി കമലിനുള്ള ലാലേട്ടന്റെ ട്രിബ്യുട്ട് വീഡിയോ കൂടെയായിരുന്നു ഇത്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും പാടിയ പാട്ടിനു ഈണം നൽകിയത് ഷാൻ റഹ്മാൻ ആണ്…

Comments are closed.