3 കോടി രൂപയുടെ സഹായവസ്തുക്കൾ പ്രളയ ബാധിതകർക്ക് – മോഹൻലാലിൻറെ വിശ്വശാന്തി ഫൗണ്ടേഷൻസ് !!മോഹൻലാലിൻറെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻസ് പ്രളയ ബാധിതർക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം രണ്ടാം ഘട്ടം തുടങ്ങി. ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ഇപ്പോഴും പിടിച്ചു നില്ക്കാൻ ഒരു നിലയില്ലാത്ത ഒരുപാട് മനുഷ്യർക്ക് ഈ സഹായങ്ങൾ ഉപകരിക്കും. പ്രളയം നാശം വിതച്ച സമയത്തും മോഹൻലാലിൻറെ നേതൃത്വത്തിലുള്ള ഈ ഫൌണ്ടേഷൻ ഒരുപാട് പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

പ്രളയം വളരെയധികം ബാധിച്ച ആറന്മുള കുട്ടനാട്ടിലെ നെടുമുടി തുടങ്ങിയ സ്ഥലത്താണ് വിശ്വശാന്തിയുടെ പ്രവർത്തകരും ട്രക്കും എത്തുക. ദുബായ് ലാൽ കയേർസ് യൂണിറ്റിന്റെ ഭാഗത്തു നിന്ന് മൂന്ന് കോടി രൂപയോളം രൂപയോളം വിലവരുന്ന സമാഹരിച്ച സാധനങ്ങളാണ് എത്തുന്നത്. സാധനങ്ങളുമായി പോകുന്ന ട്രക്കുകളുടെ ഫ്ലാഗ് ഓഫ് മോഹൻലാൽ നിർവഹിച്ചു

Comments are closed.