2. 0 യിലെ റോബോ സ്യുട്ടിന്റെ വില കേട്ടാൽ ഞെട്ടും2017 ലെ ഏറ്റവും മികച്ച രണ്ടു ചിത്രങ്ങൾക്ക് ആര്ട്ട് ഡയരെക്ഷൻ ഒരുക്കി പേരെടുത്ത ആര്ട്ട് ഡയറെക്ടർ ആണ് മുത്തുരാജ്. വേലൈക്കാരനും മെർസലും ആയിരുന്നു ആ ചിത്രങ്ങൾ. 2018 ലും ഒരു വമ്പൻ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചു ആര്ട്ട് വർക്കിന്‌ കൈയടി നേടുകയാണ് അദ്ദേഹം. ചിത്രത്തിന്റെ പേര് 2. 0, ബജറ്റ് ആണെങ്കിലോ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്നത്


ചിത്രത്തിന്റെ പിന്നിലുള്ള അധ്വാനത്തിന്റെ കഥ ഒരു മാധ്യമത്തിന് മുന്നിൽ മുത്തുരാജ് പങ്കു വച്ചതിങ്ങനെ “താര നിർണയത്തിന് 8 മാസങ്ങൾ മുൻപ് തന്നെ ആര്ട്ട് വർക്കുകൾ തുടങ്ങിയിരുന്നു. സയൻസ് ഫിക്ഷൻ എന്ന ജെനറിനോട് നീതി പുലർത്തുകയും അതെ സമയം പ്രേക്ഷകരെ പരിചിതരായി നിർത്തുകയും വേണം എന്ന വലിയ ടാസ്ക് ഞങ്ങൾക്ക് ഉണ്ടായിരുന്നു. Vfx എക്സ്പേർട്ടുകളുമായി കൈകോർത്താണ് പലതും നിർമ്മിച്ചത്. ഉദാഹരണത്തിന്. ഡൽഹിയിലെ സ്റ്റേഡിയത്തിലെ സീക്യൻസിൽ 155 ഫീറ്റ് ഉയരമുള്ള ചിട്ടി വരുന്ന രംഗമുണ്ട് ഇതിനു വേണ്ടി ഞങ്ങൾ സ്റ്റേഡിയം മുഴുവൻ ലിഡാർ സ്കാനിംഗ് ഉപയോഗിച്ച് സ്കാൻ ചെയ്തു. റിയൽ സ്പൈസ് ഡിമെൻഷൻ എത്ര ഉണ്ടെന്നു അറിയാൻ ആയിരുന്നു അത്. സ്റ്റേഡിയത്തിന്റെ അടക്കം മിനിയേച്ചർ വേർഷനുകൾ ഉണ്ടാക്കി ആയിരുന്നു vfx രംഗങ്ങൾക്ക് ഉപയോഗിച്ചത്

സി ജി ഐ യുടെ ഉപയോഗം മാക്സിമം കുറക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. പതിനഞ്ചു മുതൽ 20 ടാങ്കറുകൾ ആണ് ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തത്. ഇതിനു മാത്രം 8 മാസം എടുത്തു. യെന്തിര ലോകത്തു സുന്ദരി ഗാനത്തിന് വേണ്ടി റോബോട്ടിക് ഗാർഡനുകൾ ഞങ്ങൾ സൃഷ്ടിച്ചു. ചിത്രത്തിലെ ചിട്ടി ഉപയോഗിച്ച ക്വാന്റം എഫക്ട്സ് ബിൽറ്റ് സ്യുട്ടിനു മാത്രം ഒരു കോടി രൂപക്ക് പുറത്താണ് നിർമ്മാണ ചിലവ്. “

Comments are closed.