1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ തകര്‍ത്തേനെ- ശ്യാം പുഷ്ക്കരൻശ്യാം പുഷ്ക്കരൻ ഈ മനുഷ്യനോട് ഓരോ സിനിമ കഴിയുമ്പോഴും ഇഷ്ടം കൂടി വരുകയാണ്. എങ്ങനെ ഇത്തരം കിടിലൻ തിരക്കഥകൾ തുടർച്ചയായി സൃഷ്ടിക്കാൻ ഈ മനുഷ്യന് സാധിക്കുന്നത് എന്നുള്ളത് വലിയ ചോദ്യങ്ങളിൽ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്‌സും ഒട്ടും വ്യതാസമല്ല. ബ്രഹ്മാണ്ഡമായ സ്റ്റോറി ലൈനോ കഥയിൽ മുഴുവൻ ചറ പറ വാരി വിതറിയിരിക്കുന്ന കോമഡി എലെമെന്റ്‌സോ ഒന്നുമല്ല നല്ല സിനിമയെ സൃഷ്ടിക്കുന്നതെന്നും നല്ല നീരീക്ഷണവും പറയുന്ന കഥയിലേക്ക് ആളെ പറിച്ചു നടുന്ന മികവുമാണ് എന്ന് ശ്യാം പറയുന്നു. മനോരമ യുവ സംഘടിപ്പിച്ച തിരക്കഥ സംഗമത്തിൽ അതിഥിയായി എത്തിയ ശ്യാം പറഞ്ഞ വാക്കുകൾ ഇങ്ങനെ

ചില ഹിറ്റ് സിനിമകള്‍ കാണുമ്ബോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലൊ എന്ന് വിഷമം തോന്നും. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ. എന്നാണ് എന്റെ ശ്ക്തവും വീനിതവുമായ അഭിപ്രായം. ഞാനെഴുതിയ സിനിമകള്‍ കാണുമ്ബോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്. ചിലപ്പോള്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് നല്ല ആശയം കിട്ടുക


വിവാദങ്ങള്‍ കുറച്ചുമാത്രമെ എന്നെ ബാധിച്ചിട്ടുള്ളു. വിവാദങ്ങളെ പേടിയാണ്. തകര്‍ന്നുപോകും. അപ്പോള്‍ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ചെയ്യും. വര്‍ഷങ്ങളായി എന്തുപോസ്റ്റ് ചെയ്താലും തെറി കേള്‍ക്കുന്നവരെ ഓര്‍ക്കുമ്ബോള്‍ സങ്കടം തോന്നും. ഇന്റര്‍വ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെപോലുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫെയ്‌സ്ബുക്കില്‍ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ പൊ്ങ്കാല പൊട്ടിപ്പുറപ്പെട്ട വിവരം ഞാനറിയുന്നത് വീ്ട്ടിനടുത്തുള്ള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് “

Comments are closed.