ഹാപ്പി ബർത്ഡേ ഭാവന – വീഴ്ചകളിൽ നിന്നയുർന്ന പെൺകരുത്തുപതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് കാർത്തിക മേനോൻ എന്ന മെലിഞ്ഞ 16 വയസുകാരി നമ്മൾ എന്ന കമൽ ചിത്രത്തിലെ പരിമളമായി നമ്മുടെ ഹൃദയത്തിലേക്ക് കയറി വന്നത്. പിന്നെ സഹനടിയായും നായികയായും അന്യ ഭാഷ ചിത്രങ്ങളിലൂടെയും മലയാളത്തിലൂടെയും കാർത്തിക എന്ന ഭാവന ഇന്നും അതുപോലെ നമ്മുടെ മനസുകളിൽ അയലത്തെ വീട്ടിലെ പെണ്കുട്ടിയെന്നുള്ള ഇമേജിൽ തുടരുന്നു. ഒരു പതിറ്റാണ്ടു നീണ്ട സിനിമ ജീവിതത്തിൽ ഭാവന 75 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ന് ഭാവനയുടെ ജന്മദിനമാണ്. പലരും തകർന്നു പോകുമായിരുന്ന ജീവിത സാഹചര്യത്തോട് പടപൊരുതി തനിക്ക് സംഭവിച്ചത് ലോകത്തൊരു പെണ്ണിനും ഉണ്ടാകരുത് എന്ന് കരുതി മുന്നോട്ടിറങ്ങി വന്ന ഭാവനയുടെ മനസുണ്ടല്ലോ അത് തന്നെയാണ് ഈ കലാകാരിയുടെ ഏറ്റവും വലിയ വിജയം

ഭാവനയുടെ ജീവിതത്തിൽ നിന്നും നമ്മുക്ക് ഉറപ്പിച്ചു പറയാനാകും പ്രശ്നങ്ങളുടെ നടുവിൽ നിന്നു കരഞ്ഞു ജീവിതം തീർക്കേണ്ടവളല്ല പെണ്ണ് എന്ന്. ഏതൊരു പെണ്കുട്ടിയും മാനസികമായി പാളിപ്പോകാവുന്ന ഒരു അതിഭീകരമായ ജീവിത പ്രതിസന്ധിയിൽ നിന്നും നീന്തിക്കയറി തനിക്കെതിരെ അങ്ങനെ ചെയ്തവരെ നിയമത്തിനു മുന്നിലെത്താക്കാൻ മനസ്സ് കാണിച്ച ഇന്ത്യയിലെ ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഓരോ പെൺകുട്ടിക്കും മാതൃകയായ ഭാവന പറയുന്നതിങ്ങനെ ” പെൺകുട്ടികളോട് എന്നിക്ക്‌ ഒന്നേ ചോദിക്കാനുള്ളു. നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്തിനു അത് മൂടി വയ്ക്കണം. എന്തിനാണ് നാണിക്കുന്നത്.. ?എന്തിനാണ് മുഖം താഴ്ത്തേണ്ടത്.. ? തെറ്റ് ചെയ്തവരാണ് നാണിക്കേണ്ടത്, അവരാണ് മുഖം താഴ്ത്തേണ്ടത്… നമ്മളല്ല ”

ഭാവനയുടെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ നമ്മുടെ കുടുംബവും കൂട്ടുകാരും നമ്മുടെ ഒപ്പം ഉള്ളടത്തോളം കാലം ലോകത്ത് ആരെയും പേടിക്കേണ്ട കാര്യമില്ല. സത്യം തന്നെയാണത് പലരും മൂടി വയ്ക്കുന്ന ഭീകരമായൊരു അവസ്ഥ ഉണ്ടായിട്ടും ഭാവന വീണു പോകാതെ മുന്നോട്ട് വന്നത് കുടുംബത്തിന്റെയും കൂട്ടുകാരുടെയും വരാനാകാൻ പോകുന്ന നവീന്റെയും കൂടെ പിന്തുണ കൊണ്ടാണ്. തനിക്ക് ഒരു ദുരനുഭവം ഉണ്ടായപ്പോൾ ഭാവന ആദ്യം വിളിച്ചത് നവീനെയാണ്. പെട്ടന്ന് തന്നെ ഭാവനയുടെ അടുത്തേക്ക് എത്തിയ നവീൻ ഭാവനയെ നെഞ്ചോട് ചേർത്തു ആശ്വസിപ്പിച്ചു, പ്രശനങ്ങൾക്ക് കാരണക്കാരായവർക്കെതിരെ നിയമ നടപടികളെടുക്കാൻ കൂടെ നിന്നു

വിവാഹ നിശ്ചയം കഴിഞ്ഞ ഈ വേളയിൽ നവീനെ പറ്റി ഭാവന പറയുന്നതിങ്ങനെ”ജീവിതത്തിൽ അഭിനയിക്കാതിരിക്കുക അതാണ് നവീൻ എന്നിൽ കാണുന്ന ഏറ്റവും വലിയ ഗുണം. ചെറുപ്പം മുതൽ ഞാനെങ്ങനെയാണ് വീട്ടുകാരുടെ ഇടയിലായിലാലും കൂട്ടുകാരുടെ ഇടയിലായാലും ഉള്ളിൽ ഒന്ന് വച്ച് മറ്റൊരു രീതിയിൽ പെരുമാറാൻ എനിക്കാവില്ല. എവിടെയായാലും ഞാൻ പറയാനുള്ളത് പറയും, അതിന്റെ പേരിൽ പലർക്കും പ്രശ്നങ്ങളുണ്ടാകാറുണ്ട്. “. തന്റെ കുറ്റങ്ങളും കുറവുകളും അറിഞ്ഞു തന്നെ സ്നേഹിക്കുന്നൊരാളാണ് നവീൻ എന്ന് ഭാവന പറയുന്നു. തെറ്റാണെങ്കിൽ അത് തെറ്റാണു എന്ന് മുഖത്തു നോക്കി പറയും നവീൻ എന്ന് ഭാവന കൂട്ടിച്ചേർക്കുന്നു” വിവാഹം ഒക്ടോബറിൽ നടത്താൻ ആണ് വിചാരിച്ചിരിക്കുന്നത്. തൃശൂരിൽ വച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം, എറണാകുളത്തു വച്ച് റിസെപ്ഷനും അതാണ് ഇപ്പോൾ എല്ലാവരും കൂടെ തീരുമാനിച്ചിരിക്കുന്നത് ”


നേരം ഇരുട്ടി വെളുക്കുന്നതിനുള്ളിൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും പറയാനാകില്ല. നമ്മൾ വിചാരിക്കുന്നത് പോലയല്ല ജീവിതം അത് വേറെ ആരോ എഴുതിയ തിരക്കഥ പോലെയാണ്. നീതിയാണ് എന്ന് തോന്നിയിട്ടുള്ളതിനൊപ്പമാണ് ഞാൻ നിന്നിട്ടുള്ളത്. അത് ഇനിയും അങ്ങനെ തന്നെയാണ് ”

ഭാവന ചിരിക്കുകയാണ് ചെറുതായി. ആ ചിരിയിൽ ഒരു ജീവിത സംഘർഷങ്ങളെ കടന്നു മുന്നേറിയ ഒരു പെൺകുട്ടിയുടെ വിജയം നമുക്ക് കാണാം ഒപ്പം തനിക്ക് വന്ന അവസ്ഥ ലോകത്തൊരു പെണ്ണിനും ഉണ്ടാകരുതെന്ന് ആശിച്ചു പൊരുതിയ അനേകം പെൺകുട്ടികൾക്ക് മാതൃകയായ ഒരുവളുടെ ധൈര്യവും

Comments are closed.