സൗന്ദര്യത്തെ പറ്റിയുള്ള അവതാരികയുടെ ചോദ്യത്തിന് മോഹൻലാലിൻറെ മറുപടിസൗന്ദര്യത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത നടനാണ് ലാലേട്ടനെങ്കിലും. തന്റേതായ സൗന്ദര്യമികവ് ലാലേട്ടനുണ്ട്. ഒരു പക്ഷേ വേറൊരു അർഥത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ അഭിനയത്തിന് സൗന്ദര്യം എന്നത് ഒരു ആവശ്യകതയെ അല്ലായിരുന്നു. മൂന്നരദശാബ്‌ദ കാലത്തിലെ അഭിനയജീവിതത്തിലൂടെ അത് അദ്ദേഹം നമുക്ക് കാട്ടിത്തന്നതാണ്. ഇന്ത്യയിലെ തന്നെ മികച്ചനടന്മാരിൽ ഒരാളായ ഇദ്ദേഹം അഭിനയത്തിന്റെ ഒരു വിദ്യാലയമാണെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് ഏത് യുവാവും കൊതിക്കുന്ന ഒന്നാണ്. ഒരു പക്ഷേ ശരീര സൗന്ദര്യ സങ്കല്പങ്ങളെ മാറ്റി എഴുതിയ നടനാണ് മോഹൻലാൽ എന്ന്‌ നമുക്ക് നിസംശയം പറയാം.സൗന്ദര്യത്തെകുറിച്ചു താൻ ഒട്ടും ക്വാൺഷ്യസ് അല്ലെന്നും അദ്ദേഹം തന്നെ പറയുകയുണ്ടായി.ആ വസ്തുത തെളിയിക്കുന്ന ലാലേട്ടന്റെ ഒരു പഴയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ആ അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യം ഏതൊരു നടനെയും ചൊടിപ്പിക്കുന്നു ഒന്നായിരുന്നു. പക്ഷേ അതിന് ലാലേട്ടൻ നൽകിയ മറുപടിയാണ് ഏറെ കൗതുകം നിറഞ്ഞത്. ” താങ്കൾ ആദ്യചിത്രത്തിൽ ഏറെ വിരൂപനായിരുന്നു എന്നും അന്നത്തെ ആ രൂപത്തിൽ നിന്നും ഇന്നത്തെ ഹാൻസം ലൂക്കിലേക്ക് മാറിയതെങ്ങനെ ആണ് എന്നാണ് അവതാരിക ചോദിച്ചത്. പക്ഷേ മോഹൻലാൽ ആ ചോദ്യത്തിന് വളരെ കാം ആയി മറുപടി നൽകിയ രീതി കേട്ടാൽ പ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം കൂടും.അതേക്കുറിച്ച് മോഹൻലാൽ പറഞ്ഞ മറുപടി ഇങ്ങനെ

“ഞാൻ സൗന്ദ്യര്യത്തെ പറ്റി കൂടുതലൊന്നും ചിന്തിച്ചിട്ടില്ല.ആദ്യ സിനിമ മുതൽ ഈ സിനിമവരെ ഞാൻ അതിനെപ്പറ്റി കോൺഷ്യസ് ആയിട്ടേ ഇല്ല.സൗന്ദര്യം എങ്ങനെ കൂടാമെന്നും ഞാൻ ആലോചിച്ചിട്ടില്ല.നമുക്ക് ചെയ്യാൻപറ്റിയ കാര്യങ്ങൾ ചെയ്യുക എന്നതുമാത്രമാണ് ചിന്തിക്കുന്നത്. സൗന്ദര്യമെന്നത് ഒരു ആക്ടറിന് സിനിമയിൽ ഒരു പക്ഷേ വേണ്ടായിരിക്കാം, ഇന്നത്തെ കൺസെപ്റ്റ് അങ്ങനെയാണ്”.

ഒരു പക്ഷേ ലാലേട്ടന്റെ സ്ഥാനത്ത് മറ്റൊരു നടനായിരുന്നു എങ്കിൽ ഇത്തരം മികച്ച മറുപടി സ്വപനങ്ങളിൽ മാത്രമായേനെ. വളരെ കാം ആയി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഈ അഭിമുഖത്തിലൂടെ പ്രേക്ഷകർക്ക് മനസിലാക്കാം.

Comments are closed.