സൈനേഡ് നിറഞ്ഞ, രണ്ടു മിനിറ്റിൽ കൂടുതൽ നിന്നാൽ കാലുകൾ പൊള്ളിപ്പോകുന്ന സ്ഥലങ്ങളിലാണ് കെ ജി എഫ് ഷൂട്ട് ചെയ്തത് – യാഷ്യാഷ് നായകനായ കെ ജി എഫ് വമ്പൻ വിജയം നേടിയ സിനിമയാണ്. രണ്ടു ഭാഗങ്ങളായി ഒരുങ്ങിയ സിനിമയിലെ ആദ്യ ഭാഗം ഇരുനൂറു കോടി രൂപയിലേറെ ആണ് ഇതുവരെയായി നേടിയത്. ഇപ്പോഴും കേരളത്തിലുൾപ്പടെ പല സെന്ററുകളിലും ചിത്രം മികച്ച പ്രതികരണത്തോടെ പല സ്‌ക്രീനുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. 80 കോടി രൂപക്ക് മുകളിൽ ബജറ്റ് വന്ന ചിത്രം 70 കളിലെ കർണാടകത്തിലെ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒന്നാണ്.സ്വര്ണവില ഏറെ ഉയർന്നു നിന്ന 70 കളിൽ കർണാടകത്തിലെ സ്വർണഖനിയായ കോലാർ ഗോൾഡ് പാടങ്ങളിലെ ജനതയുടെ കഥയാണ് ചിത്രം പറയുന്നത്. മുൻപ് പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു ഗോൾഡ് മൈനിൽ ആണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് നായകൻ യഷ് പറയുന്നു.രണ്ടു വര്ഷത്തോളമെടുത്തു ഷൂട്ട്.

യഷിന്റെ വാക്കുകൾ ഇങ്ങനെ “കോലാറിലേ ഒരു സ്വർണ്ണ ഖനി ആയിരുന്ന സ്ഥലത്തു തന്നെയാണ് ചിത്രം ഷൂട്ട് ചെയ്തത്. പലരും അവിടെ ഷൂട്ട് ചെയ്യരുതെന്ന് ഞങ്ങളെ വിലക്കി. അടിഞ്ഞു കൂടിയ മണലിന്റെ സാനിധ്യം ബുദ്ധിമുട്ടുണ്ടാകുമെന്നു എല്ലാവരും പറഞ്ഞു. ഇവിടെ ഖനനവും എക്സ്ട്രാക്ഷനും നടന്നിട്ടുണ്ട്. സൈനേഡ് ഉപയോഗിച്ചാണ് അതെല്ലാം ചെയ്തത്. സൈനേഡിന്റെ സാനിധ്യം ഇപ്പോഴും അവിടെ ഉണ്ട്. അത് ശരീരത്തിന് ദോഷകരമാണെന്ന് അറിയാമായിരുന്നു എങ്കിലും ഞങ്ങൾ അവിടെ തന്നെ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു കാരണം സിനിമയുടെ കഥക്ക് അനുയോജ്യമായ ഒന്നായിരുന്നു അത്.

കാലാവസ്ഥയും ഞങ്ങളെ പിന്തുണച്ചില്ല. ഷൂട്ടിലെ പല സീനുകളിലും ഞങ്ങൾ നഗ്നപാദരായിരുന്നു. സെറ്റിലെ ചൂട് കാലാവസ്ഥ മൂലം എല്ലാവരും ബുദ്ധിമുട്ടി. മണ്ണ് ചുട്ടു പഴുക്കുന്നത് തടയാൻ വേണ്ടി അതിൽ വെള്ളം സ്ഥിരമായി തളിക്കേണ്ടി വന്നു. രണ്ടു മിനിറ്റിൽ കൂടുതൽ ആ മണ്ണിൽ കാല് വച്ചാൽ കാൽ പൊള്ളുമായിരുന്നു. രണ്ടു മിനിറ്റ് ഷൂട്ട് ചെയ്ത ശേഷം ആ മണ്ണിൽ നിന്ന് മാറാൻ വേണ്ടി ഞങ്ങൾ ഓടിയിട്ടുണ്ട് പലകുറി..

Comments are closed.