സൈക്കിൾ ടയർ ഓടിക്കാൻ കഷ്ടപ്പെട്ട് അജിത് !! ചിരിച്ചു കൊണ്ട് മകൾഅജിത്, ഈ പേരിനൊപ്പം ഏറ്റവും കൂടുതൽ മനസ്സിൽ വരുന്ന ഇമേജുകളിൽ സിനിമയും ഒപ്പം ചക്രങ്ങളും ( wheels) ആയിരിക്കും. അജിത് ഒരു കിടിലൻ റേസർ ആണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. കാറും ബൈക്കും ഒക്കെ പറപ്പിക്കുന്ന അജിത് ഒരു സാധാരണക്കാരനെ പോലെ സൈക്കിൾ ടയർ ഉരുട്ടുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

മകളുടെ സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ അജിത് ഭാര്യക്കൊപ്പം എത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾക്കൊപ്പം അജിത് മകൾക്കൊപ്പം ആ കായികമേളയിൽ സൈക്കിൾ ടയർ ഉരുട്ടുന്ന വിഡിയോയും വൈറലാണ്. മാതാപിതാക്കൾക്ക് ഒപ്പം മക്കളും മത്സരിച്ച ടയർ ഓടിക്കുന്ന മത്സരത്തിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്

കാറും ബൈക്കും അനായാസമായി കൈകാര്യം ചെയുന്ന തല സൈക്കിൾ ടയർ ഓടിക്കാൻ കുറച്ചൊന്നുമല്ല കഷ്ടപെട്ടതു, കൂടെ ഉണ്ടായിരുന്ന മകൾ അനൗഷ്ക ആകട്ടെ ചിരിച്ചു കൊണ്ട് ഇതെല്ലാം കണ്ടു നിന്നു. താരജാഡയോ തല കനമോ ഒട്ടുമില്ലാതെ ഒരു സാധാരണക്കാരനെ പോലെ പെരുമാറുന്ന തലയുടെ പെരുമാറ്റ രീതി കണ്ടു സോഷ്യൽ മീഡിയ കൈയടിക്കുകയാണ്

Comments are closed.