സിദ്ദിഖിനെ തിരുത്തി ജഗദീഷ് !!ആക്രമണത്തിന് ഇരയായ നടിക്ക് അമ്മയിലേക്ക് തിരിച്ചു വരാൻ ഫോം പോലും പൂരിപ്പിക്കണ്ടനടൻ സിദ്ദിഖ് നടത്തിയ പത്ര സമ്മേളനത്തിൽ സംഘടന വിട്ട നടിമാരെ തിരിച്ചെടുക്കണം എങ്കിൽ അവർ സംഘടനക്ക് മാപ്പ് എഴുതി നൽകണം എന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴിതാ ഗൃഹാലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അക്രമിക്കപെട്ട നടിയെ തിരിച്ചെടുക്കാൻ മാപ്പ് പറയണം എന്ന് പറഞ്ഞവരുണ്ടല്ലോ എന്ന ചോദ്യത്തിന് നടനും ‘അമ്മ ഭാരവാഹിയുമായ ജഗദീഷ് നൽകിയ ഉത്തരമിങ്ങനെ

അയ്യേ..അതൊക്കെ വളരെ മോശമായിട്ടുള്ള കാര്യമാണ്. ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിലപ്പുറം അധമമായ ചിന്ത വേറെയില്ല. അവര്‍ അത്രയും വേദനിച്ചിരിക്കുമ്പോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട.നമ്മള്‍ അവരോടാണ് മാപ്പ് പറയേണ്ടത്

സിദ്ദിഖിന്റെ വാദങ്ങൾക്ക് എതിരെ നേരത്തെയും ജഗദീഷ് തുറന്നടിച്ചിരുന്നു. സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾ ശെരിയല്ലെന്നും പുറത്തു പോയവരെ തിരിച്ചു കൊണ്ടുവരുന്നതിൽ അമ്മയുടെ പ്രധാന ഭാരവാഹിയായ മോഹൻലാലിന് തുറന്ന സമീപനമാണെന്നും ജഗദീഷ് അന്ന് പറഞ്ഞിരുന്നു

Comments are closed.