സത്യന്റേതു ആത്മഹത്യയല്ല അപകടമരണം – അനിത പറയുന്നുവി പി സത്യൻ എന്ന ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരന്റെ ജീവിതം സിനിമയായ ചിത്രം ക്യാപറ്റൻ തീയേറ്ററിയുകളിൽ മികച്ച പ്രേക്ഷക പ്രീതിയുടെ മുന്നേറുകയാണ്. ജയസൂര്യ അനശ്വരമാക്കിയ സത്യന്റെ കഥാപാത്രം ഒരുപാട് കൈയടികൾ ഏറ്റു വാങ്ങുന്നുണ്ട്. ട്രെയിൻ തട്ടി മരിച്ച സത്യന്റെ മരണം ആത്മഹത്യാ ആയിരുന്നു എന്ന വാദങ്ങളെ തള്ളുകയാണ് ഭാര്യ അനിത സത്യൻ. സത്യന് ആത്മഹത്യാ ചെയ്യാൻ സാധിക്കില്ലെന്നും അന്ന് സംഭവിച്ചത് അപകട മരണം തന്നെയാകും എന്നും അനിത മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി

സത്യേട്ടന്റെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. സാമ്പത്തിക പ്രയാസം കൊണ്ടാണ് പ്രയാസം കൊണ്ടാണ് മരിച്ചതെന്നും എന്നെക്കുറിച്ചുമൊക്കെ ഒരുപാട് കഥകൾ പറഞ്ഞിരുന്നു. സത്യേട്ടന് ആത്മഹത്യ ചെയ്യാൻ സാധിക്കില്ല. സത്യേട്ടന് ആ പ്രവണതയുണ്ടെങ്കിൽപ്പോലും എന്നെ വിട്ട് പോകാൻ സാധിക്കില്ല….

അന്ന് സംഭവിച്ചത് അപകടമാണ്, അല്ലാതെ ആത്മഹത്യയല്ല. മരണത്തിന്ശേഷം ശരീരം കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. തലയുടെ പിൻഭാഗത്ത് ചെറിയൊരു മുറിവുണ്ടായിരുന്നു, അല്ലാതെ ശരീരഭാഗത്തെങ്ങും മുറിവുകളില്ലായിരുന്നു. ട്രെയിനിന്റെ മുന്നിൽ ചാടിയ ഒരാളുടെ ശരീരം പോലെയല്ലായിരുന്നു സത്യേട്ടന്റെ ശരീരം. ആ ചെരുപ്പ് വരെ കാലിൽ. ഉണ്ടായിരുന്നു. ഞാനത് കണ്ടതാണ്….”

ചിത്രത്തിൽ മമ്മൂട്ടി എന്നെയും സത്യേട്ടനെയും കാണുന്ന രംഗം അത് യാഥാർഥ്യത്തിൽ സംഭവിച്ചതാണ് എന്ന് അനിത പറയുന്നു .ഓട്ടോഗ്രാഫ് വാങ്ങുന്നത് എല്ലാം സിനിമയിൽ ചേർത്തതാണ് എങ്കിലും ആ സംഭവം നടന്നതാണ് എന്ന് അനിത പറയുന്നു.

Comments are closed.