സംവിധായകൻ അരുൺ ഗോപി വിവാഹിതനായിസംവിധായകൻ അരുൺ ഗോപി വിവാഹിതനായി. മെര്‍ലിന്‍ ജോണിന്റെയും നിര്യാതനായ ജോണ്‍ മൂഞ്ഞേലില്‍ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു. സൗമ്യ സെന്റ് തെരേസാസ് കോളേജിലെ അദ്ധ്യാപിക ആണ്. സിനിമ രംഗത്തുള്ള അരുണിന്റെ ചുരുക്കം ചില സുഹൃത്തുക്കളും ബന്ധുക്കളുമാണ് വൈറ്റില പള്ളിയിൽ വച്ച് നടന്ന വിവാഹത്തിന് എത്തിയത്. ഇന്ന് വൈകുന്നേരം സിനിമ രംഗത്തുള്ള സുഹൃത്തുകൾക്ക് വേണ്ടി റിസപ്ഷൻ വച്ചിട്ടുണ്ട്


ഒരു മിശ്ര വിഹാഹം കൂടെയാണ് ഇത്. വര്ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. നടൻ ദിലീപ് അടക്കമുള്ളവർ ചടങ്ങിൽ പങ്കു ചേർന്നു. മിശ്ര വിവാഹമാണെങ്കിലും ഇരുവരും അവരവരുടെ മത വിശ്വാസങ്ങളിൽ തന്നെ ജീവിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. അരുൺ ഗോപി തിരുവനന്തപുരം വർക്കല സ്വദേശിയാണ്. വർക്കലയിൽ വച്ച് ഈ മാസം പതിനൊന്നിന് ഒരു വിരുന്നു സൽക്കാരം നടത്തും

വര്ഷങ്ങളോളം സഹ സംവിധയകനായി പ്രവർത്തിച്ച ശേഷം രാമലീലയിലുടെ സംവിധായകന്റെ കുപ്പായമിട്ട അരുൺ ഗോപി കന്നി ചിത്രം ഒരു വമ്പൻ ഹിറ്റാക്കിയിരുന്നു. രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്തിടെ ആണ് തീയേറ്ററുകളിൽ എത്തിയത് ,മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ. അരുൺ ഗോപിയുടെ അടുത്ത ചിത്രം മോഹൻലാലിന് ഒപ്പമാണ്

Comments are closed.