ഷൈൻ നിഗം ചിത്രം കുമ്പളങ്ങി നൈറ്റ്സ്, നിർമ്മിക്കുന്നത് ഫഹദും ദിലീഷ് പോത്തനും!!മഹേഷിന്റെ പ്രതികാരവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തിയ ദിലീഷ് പോത്തന് നിർമ്മാതാവാകുന്നു. ദിലീഷിന്റെ സഹ നിർമ്മാതാവ് നടൻ ഫഹദ് ആണ്. ദിലീഷിന്റെ ആദ്യ രണ്ട് ചിത്രങ്ങളിൽ നായകനായതും ഫഹദ് തന്നെയാണ്.

ഷൈൻ നിഗം നായകനാകുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ് ഇരുവരും ചേർന്ന് നിർമ്മിക്കുന്നത്. ഓരോ സിനിമയിലൂടെയും മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനാകുന്ന ഷൈൻ നിഗത്തിന്റേതായി ഒരുപിടി നല്ല ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്യാം പുഷ്ക്കരൻ ആണ് തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തന്റെ അസ്സോസിയേറ്റ് ആയ മധു ആദ്യമായി സംവിധാനം ചെയുന്ന സിനിമാ കൂടിയാണിത്.

Comments are closed.