ഷൂട്ട് കഴിഞ്ഞു തീയിൽ നിന്ന് പുറത്തു വന്ന ലാലിൻറെ ശരീരം കണ്ടു ഞങ്ങൾ ഞെട്ടി ..!!ശരീരത്തിലെ രോമമെല്ലാം ചൂടേറ്റു കരിഞ്ഞു പോയിരുന്നു-സിബി മലയിൽമോഹൻലാലിന് മികച്ച നടനുള്ള ദേശിയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഭരതം. തന്റെ ചേട്ടന്റെ മരണവാർത്ത വീട്ടിൽ അറിയിക്കാനാകാതെ ഹൃദയമുരുകുന്ന ഗോപിനാഥൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മോഹൻലാൽ, അത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിയാണ് വിലയിരുത്തുന്നത്. 1991 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. ചിത്രത്തെ പറ്റിയുള്ള അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ സിബി മലയിൽ പങ്കു വച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഭരതത്തിലെ രാമ കഥ ഗാനലയം എന്ന ഗാനം ഷൂട്ട് ചെയ്ത ശേഷം തനിക്ക് കുറ്റ ബോധം തോന്നി എന്നാണ്. അതെന്താണെന്നു അറിയാൻ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം

“ചേട്ടന്റെ മരണ വാർത്ത അറിഞ്ഞിട്ടും അത് പുറത്താരോടും പറയാനാകാതെ, നീറി നീറി ജീവിക്കുകയാണ് ഗോപിനാഥൻ എന്ന മോഹൻലാലിൻറെ കഥാപാത്രം. അത്തരത്തിൽ വല്ലാത്തൊരു അവസ്ഥയിൽ എത്തിയ കഥാപാത്രത്തിന്റെ ആത്മ നൊമ്പരങ്ങളെ ഒരു പാട്ടിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് രാമകഥാ ഗാനാലയം എന്ന ഗാനത്തിലൂടെ.മോഹൻലാൽ അതി ഗംഭീരമായി ആ ഗാനത്തിലൂടെ ഗോപിനാഥന്റെ ആത്മ നൊമ്പരങ്ങൾ പ്രേക്ഷകനിലേക്ക് പകർന്നു നൽകി

മാനസിക വ്യഥകളാൽ നീറുന്ന ഗോപിനാഥന്റെ ആത്മ സംഘർഷങ്ങളെ ചിത്രീകരിക്കാൻ ഒരു അഗ്നി വലയത്തിനു ഉള്ളിൽ മോഹൻലാലിനെ ഇരുത്തി കുറച്ചു ഗാനരംഗം ചിത്രീകരിച്ചു. ഒരുപാട് നേരം ആ വലയത്തിനു ഉള്ളിൽ നിന്ന് കൊണ്ടാണ് മോഹൻലാൽ ഷോട്ട് ഒകെ ആക്കിയത്. പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ ശരീരം കണ്ടു ഞങ്ങൾ ഞെട്ടിപ്പോയി. ശരീരത്തിലെ രോമമെല്ലാം ചൂടേറ്റു കരിഞ്ഞു പോയിരുന്നു. ഒരു പക്ഷെ വേറെ ഏത് നടനായാലും ആ അഗ്നി വലയത്തിനു ഉള്ളിൽ നിന്ന് ഇറങ്ങി ഓടിയേനെ. മോഹൻലാൽ എന്ന നടന്റെ അർപ്പണ ബോധം അത്രത്തോളം മഹത്തരമാണ്. അത് കണ്ടിട്ട് ആ ഗാനം അങ്ങനെ ചിത്രീകരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി

Comments are closed.