ഷാജോണിന്‌ വേണ്ടി സെൽഫി എടുക്കാൻ അക്ഷയ് കുമാർ കാത്തിരുന്നത് 1 മണിക്കൂർചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് കോമെഡി, വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടക്കുകയും ചെയ്ത താരമാണ് കലാഭവൻ ഷാജോൺ. പ്രിത്വിരാജിനെ നായകനാക്കി ബ്രതെഴ്സ് ഡേ എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ഷാജോൺ ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം 2. 0 വിലും ഒരു വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നടന്ന ഒരു സംഭവം ഷാജോൺ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കു വച്ചതിങ്ങനെ

ഒരു സെൽഫി വേണം എന്ന തന്റെ ആഗ്രഹം അറിഞ്ഞു തനിക്കായി അക്ഷയ് കുമാർ ഒരുപാട് നേരം കാത്തിരുന്ന കാര്യമാണ് ഷാജോൺ പങ്കു വച്ചത് . ” ചെറുപ്പം മുതൽ അക്ഷയ് കുമാറിന്റെ വലിയ ആരാധകനാണ് ഞാൻ.അക്ഷയ് കുമാറിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു. ഷൂട്ടിനിടയിൽ അദ്ദേഹത്തിനോട് സംസാരിച്ചിട്ടുണ്ടെങ്കിലും സെൽഫിയുടെ കാര്യം പറയാൻ മടിയായിരുന്നു. ഒരു അസ്സോസിയേറ്റിനോട് കാര്യം പറഞ്ഞു. അവസാന ദിവസം എടുക്കാം എന്നായിരുന്നു ചിന്ത. എന്നാൽ അന്ന് എന്റെ ഷൂട്ടിന് മുൻപ് അദ്ദേഹത്തിന്റെ ഷൂട്ട് തീർന്നു, എനിക്ക് ക്ലോസ് അപ് ഷോട്ടുകൾ ബാക്കിയുണ്ടായിരുന്നത് കൊണ്ടും ഷൂട്ട് മാറ്റിവച്ചിട്ട് സെൽഫി എടുക്കണ്ട എന്ന തീരുമാനിച്ചതിനാലും ഞാൻ സെൽഫിയുടെ ആഗ്രഹം കളഞ്ഞു

അദ്ദേഹത്തിന്റെ മേക് അപ് ഹെവി ആയത് കൊണ്ട് 2 മണിക്കൂർ കൊണ്ടാണ് അത് പൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്നത്. മൂന്നു മണിക്കൂറിനു ശേഷം അസ്സോസിയേറ്റ് എന്നോട് വന്നു അക്ഷയ് കുമാർ താങ്കൾക്ക് സെൽഫി എടുക്കാനായി വെയിറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി അദ്ദേഹത്തെ പോലെ വലിയൊരു താരം എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് ആലോചിക്കാൻ പോലും ആകില്ല. അസ്സോസിയേറ്റ് എന്റെ ആഗ്രഹം അറിയിച്ചത് കൊണ്ട് അദ്ദേഹം എനിക്കുവേണ്ടി സമയം മാറ്റിവയ്ക്കുക ആയിരുന്നു. ഞാൻ സെൽഫി എടുത്ത ശേഷം ഒരുപാട് നേരം കാരവനിൽ അദ്ദേഹത്തോട് സംസാരിച്ചിരുന്നു ”

Comments are closed.