ഷമ്മിയെ പോലൊരു സദാചാര ഭീകരന്‍ എന്‍റെ ഉള്ളിലും ഉണ്ടായിരുന്നു : ശ്യാം പുഷ്കരന്‍കുമ്പളങ്ങി നെറ്സ്, കുമ്പളങ്ങിയിലെ രാവുകളുടെ ഭംഗി പ്രേക്ഷകന്റെ കണ്ണിൽ നിന്നും മനസുകളിൽ നിന്നും അടുത്തൊന്നും പോകാൻ സാധ്യതയില്ല . ഇത്രമേൽ പ്രേക്ഷകനെ മനസു തുറന്നു ചിരിപ്പിച്ച, കരയിപ്പിച്ച , ചിന്തിപ്പിച്ച സിനിമ അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്ന് ഉറപ്പാണ്. കഥാപാത്ര രൂപകരണത്തിന്റെയായാലും തിരക്കഥ രചനയുടെ ആയാലും ഒരു ടെക്സ്റ്റ് ബുക്ക് തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്.

ചിത്രത്തിലെ ഷമ്മി എന്ന ഫഹദിന്റെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്ന് തന്നെയാണ്, വെറും ഒരു സൈക്കോ വില്ലൻ എന്ന ലയറിനും മേലെ മലയാളി എടുത്തഞ്ഞിരിക്കുന്ന കപട സദാചാരത്തിന്റെയും അംഹങ്കാരത്തിന്റെയും മുഖം മൂടി വലിച്ചെറിയുകയാണ് ആ കഥാപാത്രം. ആണ് എങ്ങനെ ആയിരിക്കണം എന്ന് നാളിതുവരെ നമ്മുടെ സാഹിത്യം ,കലകളിലൂടെ പറഞ്ഞു വച്ചിട്ടുള്ള വാർപ്പ് മാതൃകയെയും നമുക്ക് ചുറ്റും അതെ ജീവിതം ജീവിച്ചു തീർക്കുന്നവർക്കുമിട്ട് ഒരു കൊട്ട് തന്നെയാണ് ഷമ്മി

അത്തരത്തിലൊരു ഷമ്മി എല്ലാവരുടെ ഉള്ളിലും ഉണ്ടാകും എന്ന് ശ്യാം പുഷ്ക്കരൻ പറയുന്നു.ഷമ്മിയെ പോലൊരു സദാചാര ഭീകരന്‍ എന്‍റെ ഉള്ളിലും ഉണ്ടായിരുന്നു എന്നും ഷമ്മി എന്ത് കൊണ്ട് അങ്ങനെ ആയി എന്ന് പറയാൻ ശ്രമിച്ചിട്ടില്ലെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. ജീവിച്ചു തീർക്കുന്ന ജീവിതത്തിൽ നിന്ന് ഉൾകൊണ്ട കാര്യങ്ങളാകും ചിലപ്പോൾ ഷമ്മിയെ അങ്ങനെ ഒരാൾക്കിയത്. നാല് സഹോദരന്മാരുടെ കഥ പറയുമ്പോൾ ഷമ്മിയുടെ മുൻകാലത്തെ കാണിക്കാൻ ഉള്ള സ്ക്രീൻ ടൈം കിട്ടില്ലെന്നും അതുകൊണ്ടാണ് അത് ഒഴിവാക്കിയെതെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു

Comments are closed.