ശ്രീകുമാർ മേനോന് തിരിച്ചടി – എം ടി യുടെ നിലപാടിനൊപ്പം കോടതിരണ്ടാമൂഴം തിരക്കഥ സംബന്ധിച്ച വിവാദം കോടതിയിൽ എത്തിയിരിക്കുന്ന സാഹചര്യമാണിത്. തിരക്കഥ തിരികെ വേണമെന്ന് ഉള്ള എം ടി യുടെ പരാതി കോഴിക്കോട് മുൻസിഫ് കോടതി സമക്ഷം എത്തിയിരിക്കുന്നു. ഒടിയൻ എന്ന ചിത്രത്തിന്റെ തിരക്കുകൾ കാരണം എം ടി വാസുദേവൻ നായർ നൽകിയ രണ്ടാമൂഴം തിരക്കഥയുടെ സിനിമ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയതാണ് എം ടി യെ ചൊടിപ്പിച്ചത്

എന്നാൽ ആ തിരക്കഥ താൻ തന്നെ സിനിമയാക്കും എന്ന് ശ്രീകുമാർ മേനോൻ അടുത്തിടെ പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഒരു തിരിച്ചടി ഇപ്പോൾ ഉണ്ടായിരിക്കുന്നു. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി.

മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണല്‍ മുന്‍സീഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയ്യതി വീണ്ടും പരിഗണിക്കും. ഇരുകക്ഷികളിലും തർക്കമുണ്ടായാൽ മധ്യസ്ഥന്റെ സഹായത്തോടെ പരിഹരിക്കാമെന്ന് കരാറിലുണ്ടെന്ന് ശ്രീകുമാ‌ർ മേനോന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ എം ടി യുടെ അഭിഭാഷകൻ വാദിച്ചത് തിരക്കഥ തിരികെ വേണം എന്നാണ്

Comments are closed.