ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി പോസ്റ്റ് ചെയ്തു കാജൽ അഗർവാൾ !! താരത്തിനിതു എന്ത് പറ്റിയെന്നു ആരാധകർതെന്നിന്ത്യൻ സിനിമ ലോകത്തു ഏറെ തിരക്കുള്ള താരമാണ് കാജൽ അഗർവാൾ . സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഒരുപാട് ഫോളോവേഴ്സ് കാജലിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്. എന്നാൽ അടുത്തിടെ കാജൽ അഗർവാളിന്റെ ഇൻസ്റ്റ ഹോം പേജ് കണ്ട ആരാധകർ ഒരു നെറ്റി ചുളിച്ചു . ശരീര ഭാഗത്തിന്റെ ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി താരം പോസ്റ്റ് ചെയ്തത് കണ്ടാണ് ആരാധകർ ഞെട്ടിയത്. ചിലർ പറഞ്ഞത് ഇതെല്ലം അബദ്ധത്തിൽ അപ്ലോഡ് ആയതായിരിക്കും എന്നാണ് , മറ്റു ചിലർ ഇതിന്റെ ഗുട്ടൻസ് എന്തെന്ന് അറിയാൻ വെയിറ്റ് ചെയ്തു .ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സംഭവം എന്താണെന്നു തെളിഞ്ഞു

ഗ്രിഡ് പോസ്റ്റ് എന്ന പുത്തൻ പരീക്ഷണത്തിലായിരുന്നു കാജൽ. ഒരു പ്രത്യേക രീതിയിൽ അടുക്കിപ്പെറുക്കിയാൽ അത് കാജലിന്റെ ചിത്രമായി മാറും. അങ്ങനെ പന്ത്രണ്ടു ചിത്രങ്ങളാണ് കാജൽ ഒരു മണിക്കൂറിൽ പോസ്റ്റ് ചെയ്തത്. ഒടുവിൽ പോസ്റ്റുകൾ പൂർത്തിയായപ്പോൾ ഇൻസ്റ്റ ഹോം പേജിൽ കാജലിന്റെ സുന്ദര മുഖം തെളിഞ്ഞു


ക്യു ഹോ ഗയ നാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് കാജൽ അഗർവാൾ അഭിനയ ജീവിതം തുടങ്ങിയത്. 2007 ലാണ് തെലുങ്കു ഇൻഡസ്ട്രിയിൽ കാജൽ എത്തുന്നത്. മഗധീര എന്ന രാജമൗലി ചിത്രമാണ് ഒരു നടിയെന്ന രീതിയിൽ കാജലിന്റെ ടേണിങ് പോയിന്റ് ആകുന്നത്. ക്യുൻ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയ പാരീസ് പാരീസ് ആണ് കാജലിന്റെ അടുത്ത റിലീസ്

Comments are closed.