വർഷങ്ങൾക്ക് ശേഷം എന്നെകൊണ്ട് ആർപ്പ് വിളിക്കുകയും കൈയടിപ്പിക്കുകയും ചെയ്ത സിനിമ പേട്ട – വിനീത് ശ്രീനിവാസൻരജനികാന്ത്, സൂപ്പർസ്റ്റാർ എന്ന പേരിനു ഉതകുന്ന ഒരു താരം. രജനികാന്ത് ചിത്രം പേട്ട ഇന്ന് തീയേറ്ററുകളിൽ എത്തിയിരുന്നു. സംവിധാനം ചെയ്യുന്നതാകട്ടെ ഒരു വലിയ രജനികാന്ത് ഫാൻ ആയ കാർത്തിക്ക് സുബ്ബരാജ്. ഒരു വമ്പൻ താര നിരയുമായി ഒരുങ്ങുന്ന ചിത്രത്തിൽ കാളി എന്ന ഹോസ്റ്റൽ വാർഡൻ ആയി ആണ് രജനികാന്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, തൃഷ, സിമ്രാൻ തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ.ഗംഭീര പ്രതികരണമാണ് ചിത്രത്തിന് എങ്ങു നിന്നും ലഭിക്കുന്നത്. പൂർണമായും രജിനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് പേട്ട..

ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ രജനിയുടെ എക്കാലത്തെയും മികച്ച മാസ്സ് ചിത്രങ്ങളായ ബാഷ, അണ്ണാമലൈ, പടയപ്പാ, എന്നി ചിത്രങ്ങളുടെ ഫോർമാറ്റിൽ ഒരുങ്ങിയ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. ഒരു കംപ്ലീറ്റ് രജനി ഷോ എന്ന് പറയാവുന്ന സിനിമ എല്ലാ വിഭാഗം ആരാധകരെയും സ്വാധീനിക്കുന്ന എലമെന്റുകൾ ചിത്രത്തിലുണ്ട്.. ചിത്രത്തെ പ്രകീർത്തിച്ചു പല സെലിബ്രിറ്റികളും രംഗത്ത് വന്നിട്ടുണ്ട്.

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പേട്ടയുടെ ആദ്യ ഷോകളിൽ ഒന്ന് കണ്ടു ചിത്രത്തെ പ്രകീർത്തിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. ” ഒരുപാട് നാളുകൾക്ക് ശേഷം പുറത്തു വന്ന ഒരു നല്ല രജനികാന്ത് ചിത്രമാണ് പേട്ട. ഏറെക്കാലത്തിനു ശേഷം നാണമില്ലാതെ എന്നെകൊണ്ട് തീയേറ്ററുകളിൽ അലറി വിളിപ്പിക്കുകയും കൈയടിപ്പിക്കുകയും ചെയ്തു ഈ ചിത്രം. സൂപ്പർസ്റ്റാറിനെ തിരികെ കൊണ്ട് വന്നതിനു നന്ദി, ഇതൊരു മാസ്റ്റർ സ്‌ട്രോക് തന്നെയാണ്.”

Comments are closed.