വൈ എസ് ആർ ആയി നിങ്ങൾ ജീവിക്കുകയായിരുന്നു മമ്മൂക്ക !! യാത്രയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച നടിമമ്മൂട്ടി വർഷങ്ങൾക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് എത്തിയ യാത്ര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ആന്ധ്ര പ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിൽ മാത്രമല്ല യു എസ് ബോക്സ് ഓഫീസിലും മികച്ച പ്രകടനം നേടാൻ ചിത്രത്തിന് ആകുന്നുണ്ട്. മിക്സഡ് റെസ്പോൺസ് ലഭിക്കുന്ന ചിത്രത്തിന് ശക്തിയാകുന്നത് മമ്മൂട്ടിയുടെ കരുത്തുറ്റ പ്രകടനമാണ്. തെലുങ്ക് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതമാണ് ചിത്രം വരച്ചു കാട്ടുന്നത്

യാത്ര എന്ന ചിത്രത്തിലെ പ്രകടനത്തിന് തെലുങ്ക് സിനിമ ലോകത്തു നിന്ന് കൈയടികൾ നേടുകയാണ് മമ്മൂട്ടി. അവരുടെ ജീവശ്വാസമായിരുന്ന വൈ എസ് ആറിനെ മമ്മൂട്ടി അത്ര ഗംഭീരമായി അവതരിപ്പിച്ചു എന്നാണ് പറയുന്നത്. തെലുങ്ക് നിരൂപകരും ഒരേ സ്വരത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തിനെ മനോഹരം എന്നാണ് വിശേഷിപ്പിച്ചത്. വൈ എസ് ആറിന്റെ മകൻ ജഗന്മോഹനും മമ്മൂട്ടിയെ പ്രശംസിച്ചിരുന്നു

ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനസൂയ ഭരദ്വാജും മമ്മൂട്ടിയെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ഗോവരു ചരിത റെഡ്ഢി എന്ന വേഷത്തിലാണ് അനസൂയ അഭിനയിച്ചിരിക്കുന്നത്. അനസൂയയുടെ വാക്കുകൾ ഇങ്ങനെ. “ആ മഹത് വ്യക്തിത്വത്തിനെ കുറിച്ച് എത്ര സംസാരിച്ചാലും അത് ചെറുതായിരിക്കും.വൈ എസ് ആറിനെ അവതരിപ്പിച്ചതിന് നന്ദി മമ്മൂക്ക..ഓരോ തവണ കാണുമ്പോഴും നിങ്ങൾ ഞങ്ങളെ ആ പഴയ കാലത്തിലേക്ക് നിങ്ങൾ കൊണ്ടുപോക്കുകയാണ് ”

Comments are closed.