വൈകിപ്പോയി ഇതാ നിങ്ങളാവശ്യപെട്ട ചിത്രം – ശോഭനഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഏറ്റവുമിഷ്ടമുള്ള ഓൺ സ്ക്രീൻ ജോഡികളുടെ പേര് ചോദിച്ചാൽ കണ്ണുമടച്ചു പറയുന്ന ഉത്തരം ഒന്നേയുള്ളു, മോഹൻലാലും ശോഭനയും. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് കയറിക്കൂടിയ സ്റ്റാർ ഓൺ സ്ക്രീൻ ജോഡികൾ. ഇന്നും ടെലിവിഷനിൽ ഇവരുടെ ചിത്രങ്ങൾ വന്നാൽ കണ്ണെടുക്കാതെ കാണുന്നവരാണ് നമ്മൾ


എൺപതുകളിലെ താരങ്ങൾ ഒന്ന് ചേർന്ന ക്ലാസ് ഓഫ് 80’സ് എന്ന ഒത്തുചേരലിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ മുതൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകർ ശോഭനയോട് ചോദിക്കുന്ന ചോദ്യമിതാണ്. “മോഹൻലാലുമൊത്തു ഉള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാമോ” എന്ന്. മോഹൻലാലും പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു


ഒടുവിൽ ആരാധകരുടെ അപേക്ഷ വൈകിയെങ്കിലും ശോഭന കേട്ടു. മോഹൻലാലുമൊത്തുള്ള ഫോട്ടോ ഇപ്പോൾ ശോഭന സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. നിങ്ങൾ ചോദിച്ച ചിത്രമിതാ, വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു എന്നാണ് കൂടെയുള്ള വാക്കുകൾ. ഓഫ് 80 രൂപം കൊണ്ടത്. നാദിയ മൊയ്തു, ശോഭന, ജാക്കി ഷറോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, അംബിക, മേനക, റഹ്മാൻ, ഖുശ്ബു തുടങ്ങി നിരവധി പേർ ഈ വർഷത്തെ ഒത്തുചേരലിനു എത്തിയിരുന്നു.

Comments are closed.