വിശ്വാസം റിവ്യൂ – ഒരു നല്ല എന്റെർറ്റൈനെർശിവ ഒരു തമിഴ് സംവിധായകൻ എന്നു പറയുന്നതിനേക്കാൾ തെലുങ്ക് സിനിമ സംവിധായകൻ എന്ന് പറയേണ്ടി വരും. (അദ്ദേഹം തെലുങ്കിൽ സിനിമകൾ ചെയ്തു തന്നെയാണ് സിനിമ ജീവിതം തുടങ്ങിയത് ). ഓരോ സിനിമയിലും ഒരു യൂഷ്വൽ തെലുങ്ക് സിനിമയുടെ ടോണും ഫ്ലേവറും ഒക്കെ ഉണ്ടാകും. എന്റെർറ്റൈനെർ വാല്യൂ എന്ന ഒന്നിനെ മാത്രം മുന്നിൽകണ്ട് ഒരുക്കുന്ന സിനിമകൾ. ശിവയുടെ വിശ്വാസം ഇന്ന് റീലീസ് ആയി, പ്രതീക്ഷച്ചത് പോലെ തന്നെ ഒരു എന്റെർറ്റൈനെർ ആണ് ചിത്രം

പാറ്റേൺ സിനിമ തന്നെയാണ് വിശ്വാസവും, ഇതിനു മുൻപ് വന്ന വാർപ്പ് മാതൃകകളെ പിന്തുടർന്ന് ഒരുക്കിയ സിനിമ ഫുൾ പാക്കഡ് എന്നൊക്കെ പറയാൻ കഴിയുന്ന കൊമേർഷ്യൽ സിനിമ പദത്തെ സാധുകരിക്കുന്നു. രണ്ടു ലുക്കിൽ എത്തുന്ന അജിത്തിന്റെ രണ്ടു ഇന്ട്രോയും ആരാധകർക്ക് ആഘോഷമാക്കുന്ന തരത്തിൽ ഉള്ളവ തന്നെയായിരുന്നു. ഇന്റെർവെലിന് അടുക്കുന്തോറും ഇന്റെൻസ് ആകുന്ന കഥ നല്ലൊരു ഇന്റെര്വല് ബ്ലോക്കും സമ്മാനിക്കുന്നുണ്ട്

ശിവ എല്ലാ ഇന്റർവ്യൂസിലും പറയുന്ന ഒന്നാണ് തന്റെ സിനിമകളിലെ തിയേറ്റർ മോമെന്റുകളെ പറ്റി. പ്രേക്ഷകരെ കൈയടിപ്പിക്കുന്ന അത്തരം മോമെന്റുകൾ കൃത്യമായി നല്കാൻ കഴിയാത്തിടത്താണ് വിവേകം പരാജയപ്പെട്ടത്. ( കഥ എന്നൊരു ഐറ്റം ഇല്ല എന്നത് വേറെ ഒരു സത്യം ). വിശ്വാസത്തിൽ അത് ശിവ വൃത്തിയായി ചെയ്തു എടുത്തിട്ടുണ്ട്. ഈ തിയേറ്റർ മോമെന്റുകൾ തന്നെയാണ് സിനിമയെ ഒരു എന്റെർറ്റൈനെർ ആക്കുന്നതും

കൊടുവിലാർ പട്ടി ഗ്രാമത്തിലെ തിരുവിഴയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിൽ തൂക്ക് ദുരെ ഇടപെടുന്നത് മുതലാണ് കഥ തുടങ്ങുന്നത്. ആ ഗ്രാമത്തിന്റെ തല തൊട്ടപ്പനാണ് പുള്ളി. അവിടെ നിന്ന് കഥ മാറുന്നത് തൂക്ക് ദൂരെയുടെ ഭൂത കാലത്തേ പറ്റിയുള്ള അന്വേഷണങ്ങളിലേക്കും അയാളുടെ ഭാര്യ ഡോക്ടർ നിരഞ്ജന എന്തിനു അയാളെ ഉപേക്ഷിച്ചു പോയത് എന്നതിലേക്കുമാണ്. വർഷങ്ങൾക്ക് ശേഷം തൂക്ക് ദൂരെ ഭാര്യയും മകളും ഇപ്പോൾ താമസിക്കുന്ന മുംബൈ പട്ടണത്തിൽ എത്തുന്നു, അവരെ കാണാനായി. എന്നാൽ അവിടെ അയാൾക്ക് മനസിലാകുന്ന കാര്യം അയാളുടെ മകളുടെ ജീവിതം അപകടത്തിലാണ് എന്നാണ്. ഗൗതം വീർ എന്ന ഗാങ് സ്റ്റാർ അവളുടെ ജീവൻ എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തൂക്ക് ദൂരെ എങ്ങനെ അയാളെ എതിരിടും എന്നുള്ളതാണു കഥയുടെ ബാക്കി

ഫാമിലി ഡ്രാമ എന്ന എലമെന്റ് വർക്ക് ആക്കാൻ ഇമോഷണൽ എലമെന്റുകൾ കോരി ചൊരിഞ്ഞിട്ടുണ്ട് ശിവ. പിന്നെ എടുത്തു പറയേണ്ടത് അജിത്തിന്റെ കഥാപാത്രത്തിന്റെ ഓൺസ്‌ക്രീൻ പ്രേസേന്സ് ആണ്. ഇത്ര ആനിമേറ്റഡ് ആയ അജിത് കഥാപാത്രത്തെ അടുത്തൊങ്ങും കണ്ടിട്ടില്ല, സെറ്റിൽഡ് ആയ കഥാപാത്രങ്ങൾ ആണലോ പുള്ളി വര്ഷങ്ങളായി ചെയ്തു വരുന്നത്. നയൻസ് പടത്തിന്റെ വിളക്ക് തന്നെയാണ്. അജ്ജാതി charm

ഇതൊക്കെ പറയുമ്പോളും എന്റെർറ്റൈനെർ എന്ന വാക്ക് ഫുൾ ഫിൽ ചെയ്‌തെങ്കിലും കുറച്ചുകൂടെ വൃത്തിയാക്കാമായിരുന്നു ചിത്രത്തെ. അജിത്തിന്റെ കൂടെയുള്ള കൊമേഡിയൻമാർ അസഹനീയം ആയിരുന്നു. പറയുന്ന ജോക്സ് ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുള്ളതും. ഇവന്മാർ എന്ത് തേങ്ങയാ ഈ പറയുന്നത് എന്ന് തോന്നിപോകും. അവരെ ഒഴിച്ച് നിർത്തിയാൽ പടം നല്ലതാണു. ശിവനെ.. കോമെടി എന്ന പേരിൽ കാണിച്ചു കൂട്ടുന്നതിന് ഒരു മയമൊക്കെ വേണ്ടേ. സ്റ്റീരിയോ ടൈപ്പ് ഒരിടത്തു പോലും ബ്രേക്ക് ചെയ്യാതിരിക്കാൻ ശിവയുടെ ശ്രദ്ധ അപാരം തന്നെ. പ്രൊഫഷന് വേണ്ടി പോരാടുന്ന നയൻതാരയുടെ കഥാപാത്രവും ഒരു സമയം സാധാരണ വീട്ടമ്മയായി തളച്ചിടപ്പെടുന്നു. ഇങ്ങനെ ഉള്ള ഒരു ലോഡ് flaws, സിനിമയിലുണ്ട്.. എന്നാൽ സിനിമയെ സഹായിക്കുന്നത് നേരത്തെ പറഞ്ഞ തിയേറ്റർ മൊമെന്റ്സും അജിത്തിന്റെ കഥാപാത്രവുമാണ്

ഒരുപക്ഷെ അടുത്തിറങ്ങിയ ഏറ്റവും നല്ല എന്റെർറ്റൈനെർ ആയേനെ ഈ സിനിമ ശിവ ഒന്ന് ശ്രദ്ധിച്ചെങ്കിൽ, അറ്റ്ലീസ്റ്റ് ആ കൊമെടി ദുരന്തങ്ങൾ എങ്കിലും പോയിരുന്നെങ്കിൽ. But still വിശ്വാസം is a decent entertainer. കമ്പയർ ചെയ്യുന്നതല്ല എന്നാലും പറയുന്നതാണ് better than വേതാളം.

Comments are closed.