വിലക്കിയാൽ അവസരങ്ങൾ സ്വയം സൃഷ്ടിക്കും – പാർവതിവലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയയായ നടിയാണ് പാർവതി. ഈ സൈബർ ആക്രമണങ്ങൾ മൂലം സിനിമകൾ വരെ കുറഞ്ഞു എന്നാണ് പാർവതി മുൻപ് പറഞ്ഞിട്ടുള്ളത്. താര സംഘടനയായ അമ്മയുമായി ഉള്ള പ്രശ്നങ്ങൾ കാരണം ആണ് പാർവതി വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങളിൽ എത്തപ്പെട്ടത്. എന്നാൽ സിനിമ നിർമ്മാണത്തിലും സംവിധാനത്തിലും ചുവടു വയ്ക്കാൻ താരം തീരുമാനിച്ചിരിക്കുകയാണ്


മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലൂടെ പാർവതി വലിയൊരു ഇടവേളക്ക് ശേഷം തിരികെ വരുകയാണ്. ചിത്രത്തിന്റെ ട്രൈലെർ അണിയറക്കാർ പുറത്തു വിട്ടിരുന്നു.ആസിഫ് അലിയും, ടോവിനോ തോമസുമാണ് ചിത്രത്തിലെ നായക വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റ പ്രൊമോഷന്റെ ഭാഗമായി പാർവതി എത്തിയപ്പോൾ ആണ് നിർമ്മാണ രംഗത്തും സംവിധാന രംഗത്തും ചുവടു വയ്ക്കാൻ ഉള്ള തീരുമാനം പാർവതി പങ്കു വച്ചത്

സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്നും ഡബ്ല്യു.സി.സിയെ പിന്തുണച്ചതിന്റെ പേരില്‍ അതില്‍ അംഗങ്ങളല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവരെ സിനിമ നഷ്ടപ്പെട്ടു. സംഘടി‌തമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങള്‍ നടന്നത്. പക്ഷെ വരുവര്‍ഷങ്ങളില്‍ അതിന്റെയെല്ലാം തകര്‍ച്ച കാണേണ്ടിവരുമെന്നും പാര്‍വതി പ്രതികരിച്ചു..

Comments are closed.