വിനീത് ശ്രീനിവാസനോട് മാപ് ചോദിച്ചു മോഹൻലാൽ ഫാൻസ്‌ജിമിക്കി കമ്മലിന്റെ, ലാലേട്ടന്റെ ചുവടുകളുമായുള്ള വേർഷൻ ഇന്നലെ പുറത്തിറങ്ങിയത് മുതൽ ഇന്റർനെറ്റ്‌ ലോകത്തു തരംഗമാണ്. സെലിബ്രിറ്റികൾ അടക്കം ഷെയർ ചെയ്തു വൈറൽ ആയ ആ വീഡിയോ നടൻ വിനീത് ശ്രീനിവാസനും ഷെയർ ചെയ്തിരുന്നു. എന്നാൽ ” വൗ ലാലങ്കിളിൻറെ ജിമിക്കി കമ്മൽ വീഡിയോ ” എന്ന് വീഡിയോക്കൊപ്പം ക്യാപ്ഷൻ ഇട്ട വിനീതിന്റെ ” ലാലങ്കിൾ എന്ന വിളി കുറച്ചു മോഹൻലാൽ ഫാൻസിനു തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ പറ്റി പല വിമർശനങ്ങളും ആ പോസ്റ്റിനു കീഴെ ഏറ്റുവാങ്ങിയ വിനീത് ശ്രീനിവാസനോട് ഒടുവിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ ഫാൻസ്‌. അവരുടെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് വന്നത്
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

വിനീത് ശ്രീനിവാസന്‍ എന്ന നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞ് വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടു. വിനീതിന് നമ്മുടെ ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്.

തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ വിളിച്ചു ശീലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്.

അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവൃത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു…

Comments are closed.