വിജയ് സേതുപതി മണിരത്നം ചിത്രം ഒരുങ്ങുന്നു ?തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി മണിരത്നത്തോടപ്പം ഒരു ചിത്രത്തിനായി ഒന്നിക്കുമെന്നാണ് കോളിവുഡിൽ നിന്നു അടുത്തിടെ അറിയാൻ കഴിയുന്ന വാർത്ത. മണിരത്നം ഒരു കഥ നറേറ്റു ചെയ്യാനായി വിജയ് സേതുപതിയെ കണ്ടെന്നാണ് വാർത്താ വൃത്തങ്ങൾ പറയുന്നത്. സംഗതി സത്യമാണെങ്കിൽ പ്രേക്ഷകർ ഏറെ കൊതിക്കുന്നൊരു കാര്യമാകുമത്. ഇതിനെ പറ്റി ഔദ്യോഗിക സ്ഥിതികരണം ഒന്നും ഇതുവരെ വന്നിട്ടില്ല


വിജയ് സേതുപതിയുടെ വിക്രം വേദ ഇതുവരെയായി 25 കോടി രൂപയാണ് ലോകമൊട്ടാകെ നിന്നു നേടിയത്. മണിരത്‌നം വിജയ് സേതുപതിയെ ഒരു ചിത്രത്തിനായി ക്ഷണിച്ചു എന്നതിൽ അത്ഭുതമൊന്നും തോന്നുനില്ല കാരണം അത്രമേൽ തന്റെ സെലഷനുകൾ കൊണ്ടും പ്രകടനം കൊണ്ടും എല്ലാവരെയും വിസ്മയിപ്പിക്കുന്ന താരമാണ് അദ്ദേഹം. കറുപ്പന്, 96, സീതകത്തി, അനീതി കൈകൾ എന്നിവയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങൾ

Comments are closed.