വിജയ് അറ്റ്ലീ ചിത്രത്തിന്റെ കഥ ബാഹുബലി രചിയിതാവ് വിജയേന്ദ്ര പ്രസാദിന്റേത്കോളിവുഡിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് അറ്റ്ലീ സംവിധാനം ചെയുന്ന ഇളയ ദളപതി നായകനാകുന്ന പുതിയ ചിത്രം. 2016 ൽ വിജയ് – അറ്റ്ലീ ടീമിൽ ഒരുങ്ങിയ ചിത്രം തെറി ബ്ലോക്ക്‌ബസ്റ്റർ വിജയമാണ് നേടിയത്. അറ്റ്ലി വിജയ് ടീം വീണ്ടും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ കഥ തയാറാക്കുന്നത് ബഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കഥാകൃത്ത് വിജയേന്ദ്രപ്രസാദ്‌ ആണ്. വിജയ് തന്റെ സിനിമ ജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൽ ത്രിപ്പിൾ റോളിൽ എത്തുന്നത്‌. പ്രേക്ഷകർക്കെന്നും നല്ല കൊമേർഷ്യൽ സിനിമകൾ നൽകുന്ന ആറ്റ്ലിയും വിജയിയും വീണ്ടും ഒന്നിക്കുമ്പോൾ ആ വിരുന്നിനുവേണ്ടി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ്. ബജ്‌രംഗി ഭായിജാൻ, ബാഹുബലി, ഈച്ച എന്നിങ്ങനെ മെഗാഹിറ്റായ ഒട്ടനവധി ചിത്രങ്ങളുടെ കഥാകൃത്താണ് വിജയേന്ദ്ര പ്രസാദ്

ആറ്റ്ലിയുടെ ആദ്യ ചിത്രമായ രാജാ റാണിയുടെ തിരക്കഥക്ക് പ്രചോദനമായത് മണിരത്നത്തിന്റെ മൗനരാഗം എന്ന ചിത്രത്തിൽ നിന്നാണ്. ഇപ്പോൾ അറിയാൻ കഴിയുന്നത്‌ വിജയ് ആറ്റ്ലി ചിത്രത്തിന്റെ കഥാതന്തുവിനു പ്രചോദനമായത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ മൂൺട്രു മുഗം എന്ന ചിത്രത്തിൽ നിന്നുമാണ്. റിപോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ കഥാതന്തു രണ്ടുസഹോദരങ്ങളുടെ പ്രതികാരമാണ്. ചിത്രത്തിൽ വിജയ്ക്കൊപ്പം കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ എന്നിവരും അണിനിരക്കുന്നു. നടൻ sj സുര്യ യാണ് ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയുന്നത്. സത്യ രാജ്, സത്യൻ, വടിവേലു, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു . പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന വിജയ്‌ -ആറ്റ്ലി ചിത്രം നല്ലൊരു വിരുന്ന് തന്നെ നൽകട്ടെ എന്ന് ആശംസിക്കുന്നു.ബാഹുബലി പോലെയൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കഥാകൃത്തും കൂടെയായ വിജയേന്ദ്ര പ്രസാദിന്റെ ശക്തമായ രചന കുടെയാകുമ്പോൾ ചിത്രം വേറെ ലെവലിൽ എത്തുമെന്ന് ഉറപ്പാണ്

Comments are closed.