വമ്പൻ തുകക്ക് ലൂസിഫർ ഡിജിറ്റൽ റൈറ്റ്സ് നേടി ആമസോൺ !! ചിത്രം 16 മുതൽ ആമസോൺ പ്രൈമിൽ100, 150 കോടി ക്ലബ്ബ്കൾ അനായാസം മറികടന്നു വെന്നിക്കൊടി പാറിക്കുകയാണ് ലൂസിഫർ എന്ന വിസ്മയം. പൃഥ്വിരാജ് എന്ന സംവിധായകൻറെ കന്നി സംവിധാന സംരംഭം റെക്കോർഡുകളെ കാറ്റിൽ പറത്തിയാണ് മുന്നേറുന്നത്. വെറും മൂന്ന് ആഴ്ച കൊണ്ടാണ് ലൂസിഫർ 150 കോടി എന്ന വമ്പൻ മാർക്കിൽ എത്തിയത്. ഒരു വമ്പൻ താര നിര ഒന്നിച്ച ചിത്രം മുടക്കു മുതലിന്റെ അഞ്ചിരട്ടിയാണ് തിരികെ പിടിച്ചത്, അതും ദിവസങ്ങൾക്കുള്ളിൽ.ചിത്രം ഒരു ഇൻഡസ്ട്രിയൽ റെക്കോർഡിലേക്ക് ആണ് കുതിക്കുന്നത്. പുലിമുരുകൻ ഉയർത്തിയ ഓവർ ആൾ കളക്ഷൻ റെക്കോർഡുകൾ മാത്രമേ ചിത്രത്തിന് ഇനി മറികടക്കാൻ ബാക്കിയുള്ളു


ഇപ്പോളിതാ ഒരു വമ്പൻ നേട്ടം കൂടെ ലൂസിഫർ നേടിയിരിക്കുകയാണ്. റെക്കോർഡ് തുകക്ക് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് വിറ്റു പോയിരിക്കുകയാണ്. ആമസോൺ പ്രൈം ആണ് വമ്പൻ തുകക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഡിജിറ്റൽ റൈറ്റ്സ് ആണിത്. പതിനഞ്ചു കോടിയോളം രൂപയാണ് ഈ തുകയെന്നു ആദ്യ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് 16 മുതൽ ചിത്രം സ്ട്രീം ചെയ്യുമെന്ന് ആമസോൺ പ്രൈം അറിയിച്ചിട്ടുണ്ട്


തിയേറ്ററുകളിലും നേട്ടങ്ങളുടെ പെരുമഴയാണ് ചിഗോത്രം സൃഷ്ടിക്കുന്നത് . കേരളത്തിൽ നിന്ന് മാത്രം 30000 ഷോകൾ കളിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന റെക്കോർഡ് ആണ് ലൂസിഫർ നേടിയത്. പുലിമുരുകനാണ്‌ ഷോകളുടെ എന്നതിൽ ഇനി ലൂസിഫറിന് മുന്നിലുള്ളത് 41000 ഷോകളാണ് പുലിമുരുകന് ഉണ്ടായിരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 10000 ത്തിനു മുകളിൽ ഷോസ് കളിച്ച ആദ്യ മലയാള ചിത്രമെന്ന നേട്ടവും ലൂസിഫർ കടന്നിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ ഷോ കൗണ്ടിലും ലൂസിഫറിന് മുന്നിൽ ഇനി പുലിമുരുകൻ മാത്രമേ ഉള്ളു

Comments are closed.