വനിതാ ആരാധകർ സമ്മാനിച്ച കട്ട് ഔട്ട് ..!! ആദ്യ ലേഡീസ് ഫാൻസ്‌ ഷോ .!! തരംഗമായി മാസ്റ്റർപീസ്തരംഗം സൃഷ്ടിച്ചു മുന്നേറുന്ന മാസ്റ്റർപീസ്. അജയ് വാസുദേവൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മാസ്റ്റർപീസിനെ പറ്റിയുള്ള ആരാധക പ്രതീക്ഷകൾ വാനോളമാണ്. ഡിസംബർ 21 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഒരു വമ്പൻ താരനിരയും ഒന്നിക്കുന്നുണ്ട്. പുലിമുരുകൻ അടക്കമുള്ള വമ്പൻ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ ആണ് മാസ്റ്റർപീസിന്റെയും തിരക്കഥ രചിക്കുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് വേണ്ടി ഒരു ലേഡീസ് ഫാൻസ്‌ ഷോ സംഘടിപിക്കുന്നത് മാസ്റ്റർപീസിന് വേണ്ടിയാണ്. മമ്മൂട്ടി ഫാൻസ്‌ ചെങ്ങന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സീ സിനിമാസിൽ ആണ് ആദ്യ ലേഡി ഫാൻസ്‌ ഷോ പ്രദര്ശിപ്പിക്കപ്പെടുന്നത്. ഇതിന്റെ ആദ്യ ടിക്കറ്റ് മമ്മൂട്ടി ഫാൻസ്‌ വനിതാ യൂണിറ്റ് പ്രെസിഡൻറ് സുജക്ക് നൽകി തുടക്കം കുറിച്ചു. ഫാൻസ്‌ ഷോയുടെ എണ്ണം ഇതുവരെ നൂറ്റി അൻപതിൽ അടുത്തേക്ക് കടന്നിട്ടുണ്ട് കേരളമൊട്ടാകെ

വനിതകളുടെ നേതൃത്വത്തിൽ ആദ്യമായി ഒരു താരത്തിന് കട്ട് ഔട്ട് ഉയർന്നു എന്ന നേട്ടവും മാസ്റ്റർപീസിനുണ്ട്. തലയോല പറമ്പ് കാർണിവൽ സിനിമാസിൽ വനിതാ ഫാൻസിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇത്തരത്തിൽ ഒരു കട്ട് ഔട്ട് ഉയർന്നത്. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറാലാണ്. മെഗാസ്റ്റാറിന്റെ മാസ്റ്റർപീസ് ഈ ക്രിസ്മസിന് തീയേറ്ററുകൾ അടക്കി ഭരിക്കും ഭരിക്കും എന്നാണ് ആരാധകർ ഉറപ്പ് പറയുന്നത്

Comments are closed.