ലോറിക്കാരനായി മോഹൻലാൽലോറിക്കാരുടെ വേഷമാടിയ ചലച്ചിത്ര താരങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തിയാൽ എന്നും മനസ്സിൽ നിറയുന്ന പ്രകടനങ്ങളിൽ ഒന്ന് ഭദ്രന്റെ ആട് തോമ തന്നെയാണ്. എല്ലാ തരം പ്രേക്ഷകർക്കും സ്വീകരിക്കാൻ കഴിഞ്ഞ ആ നല്ല ചിത്രത്തിലെ ആട് തോമ ഇത്തരം കഥാപാത്രങ്ങൾക്കൊരു ബെഞ്ച് മാർക്കാണ്.ഇപ്പോളിതാ ആ ചിത്രത്തിന് ശേഷം ഒരു ലോറിക്കാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുകയാണ്.അതും ഒരു ഭദ്രൻ ചിത്രത്തിന് വേണ്ടി
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഒരു റോഡ് മൂവി ആയിരിക്കുമെന്ന് സംവിധായകൻ പറയുന്നു. ഭദ്രന്റെ വാക്കുകൾ ഇങ്ങനെസ്ഫടികത്തിലെ ആട് തോമയെ പോലെ ഒരു പരുക്കൻ കഥാപാത്രമാണിത്, ഉള്ളിൽ ഒരുപാട് നന്മ ഉണ്ടെങ്കിലും പുറത്തു കാണിക്കാത്ത ഒരാൾ. മോഹന്‍ലാലിന്റെ കഥാപാത്രം കേരളത്തില്‍ നിന്നു പുറപ്പെട്ടു കഴിയുമ്പോഴാണ് സിനിമയിലെ കഥ ആരംഭിക്കുന്നത്.”പല ഭാഷകൾ സംസാരിക്കുന്ന ഒരാളായി ആണ് ചിത്രത്തിൽ എത്തുന്നത്.


ഭൂരിഭാഗം രംഗങ്ങളും കേരളത്തിന് പുറത്തായിരിക്കും ചിത്രീകരിക്കുന്നത്. പുറമെ പരുക്കനായ ഒരു കഥാപാത്രത്തെ ആണ് മോഹന്ലാൽ അവതരിപ്പിക്കുന്നത്. സ്പടികത്തിനു ശേഷം പദ്മകുമാറിന്റെ ശിക്കാർ എന്ന ചിത്രത്തിലും പുലിമുരുകനിലുംമോഹൻലാൽ ലോറിക്കാരനായി എത്തിയിരുന്നു

Comments are closed.