ലോക റെക്കോർഡിട്ട് വിവേകം!!!!മിക്സഡ് റിവ്യൂസ് ആണ് വരുന്നത് എങ്കിലും റെക്കോർഡുകൾ തകർക്കുന്ന കാര്യത്തിൽ അജിത്തിന്റെ വിവേകം ഏറെ മുന്നിൽ തന്നെയാണ്. ചെന്നൈ സിറ്റിയിലും കോയമ്പത്തൂരും ഉള്ള കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം എല്ലാ നോൺ രജനി റെക്കോർഡുകളും കളക്ഷന്റെ കാര്യത്തിൽ തകർക്കുകയാണ്. അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പണംവാരി ചിത്രമായി മാറുകയാണ് 120 കോടി ബഡ്ജറ്റിൽ പുറത്തു വന്ന ചിത്രം. ഇപ്പോളിതാ പുതിയ ഒരു റെക്കോർഡ് കൂടെ വിവേകം സൃഷ്ടിച്ചിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും യൂട്യൂബ് ലൈക്സ് നേടിയ ടീസർ എന്ന റെക്കോർഡാണ് വിവേകം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർ വാർസ് ദി ലാസ്റ്റ് ജെഡി എന്ന ചിത്രമായിരുന്നു ഇതുവരെ റെക്കോർഡ് ലൈക്കുകൾ സ്വന്തമാക്കിയിരുന്നത്. 573000 ലൈക്‌ നേടിയ ആ ചിത്രത്തിന്റെ ടീസർ ലൈക്സിനേക്കാൾ ലൈക്സ് ഇപ്പോൾ വിവേകം നേടിയിട്ടുണ്ട്. 575000 ലൈക്സ് ആണ് വിവേകത്തിനുള്ളത്. കാഴ്ചക്കാരുടെ എന്നതിൽ സ്റ്റാർ വാർസ് ആണ് മുന്നിട്ടു ഉള്ളതെങ്കിലും ടീസർ വ്യൂസിൻറെ കാര്യത്തിൽ ഇന്ത്യൻ റെക്കോർഡുണ്ട് വിവേകത്തിനു.

ശിവ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സത്യ ജ്യോതി ഫിലംസ് ആണ്. കാജൽ അഗർവാൾ, അക്ഷര ഹസ്സൻ, വിവേക് ഒബറോയ് എന്നിവർ അഭിനയിച്ച ചിത്രം ഇപ്പോഴും തമിഴ്‌നാട്ടിലെ മൈൻ സെന്ററുകളിൽ ഉണ്ട്. 200 കോടി നേട്ടത്തിലേക്ക് ചിത്രം എത്തുമെന്നാണ് അനലിസ്റ്റുകൾ ഉറപ്പ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടെ പരിക്കേറ്റ അജിത് കുമാർ ഇപ്പോൾ സര്ജറി കഴിഞ്ഞു വിശ്രമത്തിലാണ്. ശിവയോടുത്തു തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രമെന്നറിയുന്നു

Comments are closed.