ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒന്നാമത്തെത്തി ഹൃതിക് – ആദ്യ പത്തിൽ മറ്റൊരു ഇന്ത്യൻ നടനുംഹൃതിക്ക് റോഷനെ കാണാൻ ഒരു പ്രത്യേക ചേലാണ്. ഇത് നമ്മൾ ഇന്ത്യക്കാർ മാത്രമല്ല പറയുന്നത്. അടുത്തിടെ ഒരു വെബ്സൈറ്റ് നടത്തിയ ലോകത്തെ ഏറ്റവും സുന്ദരന്മാരായ താരങ്ങളുടെ ലിസ്റ്റിൽ ഹൃതിക്ക് റോഷൻ ആണ് ഒന്നാമത് എത്തിയിരിക്കുന്നത്. World’s top most എന്ന വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃതിക്ക് റോഷൻ ഒന്നാമതെത്തിയിരിക്കുന്നത്. ഹൃതിക്ക് റോഷൻ പിന്തള്ളിയത് നിസാരക്കാരെയല്ല. ബ്രാഡ് പിറ്റ്, ഹെൻറി കാവിൽ തുടങ്ങിയ സുന്ദരന്മാരെയാണ് ഹൃതിക് പിന്തള്ളിയിരിക്കുന്നത്.


മറ്റൊരു ബോളിവുഡ് നടനും ലിസ്റ്റിലെ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. സൽമാൻ ഖാൻ ആണത്. ഏഴാം സ്ഥാനത്താണ് സൽമാൻ ഖാൻ. ഹൃതിക്ക് റോഷനു പിന്നിൽ രണ്ടാം സ്ഥാനത്തു ബ്രാഡ് പിറ്റ് ആണ്. ഏഷ്യൻ നടൻ ഗോഡ്‌ഫ്രെയ്‌ ആണ് മൂന്നാം സ്ഥാനത്. റോബർട്ട് പാട്ടിൻസൺ, ഡെൻസൽ വാഷിങ്ടൺ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്

ഇതേ വെബ്സൈറ്റ്2016 ൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ ഹൃതിക്ക് മൂന്നാം സ്ഥാനത്തു എത്തിയിരുന്നു. 2011-12 ൽ ഏഷ്യാസ് മോസ്റ്റ് സെക്സിയെസ്റ്റു മെൻ ലിസ്റ്റിൽ ഹൃതിക്ക് ഒന്നാമതെത്തിയിരുന്നു. സൂപ്പർ 30 എന്ന ചിത്രത്തിലാണ് ഹൃതികിനെ ഇനി സിൽവർ സ്‌ക്രീനിൽ കാണാനാകുക. ആനന്ദ് കുമാര് എന്ന മാത മാതിഷ്യന്റെ ജീവിതമാണ് ചിത്രം പറയുന്നത്

Comments are closed.