ലൂസിഫറിന്റെ റഷ്യിലെ ഷൂട്ടിനിടെ ഇരുപതു കിലോ ഭാരമുള്ള സാൻഡ് ബാഗുകൾ ചുമന്നു മോഹൻലാൽ ..വീഡിയോ പുറത്തു വിട്ട് പ്രിത്വി100, 150 കോടി ക്ലബ്ബ്കൾ അനായാസം മറികടന്നു വെന്നിക്കൊടി പാറിക്കുകയാണ് ലൂസിഫർ എന്ന വിസ്മയം. പൃഥ്വിരാജ് എന്ന സംവിധായകൻറെ കന്നി സംവിധാന സംരംഭം റെക്കോർഡുകളെ കാറ്റിൽ പറത്തിയാണ് മുന്നേറുന്നത്. വെറും മൂന്ന് ആഴ്ച കൊണ്ടാണ് ലൂസിഫർ 150 കോടി എന്ന വമ്പൻ മാർക്കിൽ എത്തിയത്. ഒരു വമ്പൻ താര നിര ഒന്നിച്ച ചിത്രം മുടക്കു മുതലിന്റെ അഞ്ചിരട്ടിയാണ് തിരികെ പിടിച്ചത്, അതും ദിവസങ്ങൾക്കുള്ളിൽ.ചിത്രം ഒരു ഇൻഡസ്ട്രിയൽ റെക്കോർഡിലേക്ക് ആണ് കുതിക്കുന്നത്. പുലിമുരുകൻ ഉയർത്തിയ ഓവർ ആൾ കളക്ഷൻ റെക്കോർഡുകൾ മാത്രമേ ചിത്രത്തിന് ഇനി മറികടക്കാൻ ബാക്കിയുള്ളു.

ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിനിടെ ഉള്ള ഒരു ലൊക്കേഷൻ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഏൻഡ് ക്രെഡിറ്സ് സീൻ ഷൂട്ട് ചെയ്യാനായി പ്രിത്വിയും ലാലേട്ടനും അടങ്ങിയ സംഘം റഷ്യയിൽ എത്തിയിരുന്നു. വളരെ കുറച്ചു ക്രൂ മെംബേർസ് മാത്രമുണ്ടായിരുന്ന സംഘത്തിനെ താര ജാഡകൾ ഏതുമില്ലാതെ സഹായിക്കുന്ന മോഹൻലിന്റെ വീഡിയോ ആണ് സംവിധായകൻ പ്രിത്വി പുറത്തു വിട്ടിരിക്കുന്നത്.ഏകദേശം ഇരുപതു കിലോ ഭാരമുള്ള പെട്ടികൾ ഇരു കൈകളിലുമേന്തി ലൊക്കേഷനിലേക്ക് നടന്നടുക്കുന്ന മോഹൻലാലിനെ ആണ് വിഡിയോയിൽ കാണാൻ കഴിയുന്നത്

വിഡിയോയോടൊപ്പം പുറത്തുവിട്ട കുറിപ്പിൽ പ്രിത്വി പറയുന്നതിങ്ങനെ “റഷ്യിലെ കാലാവസ്ഥ മൈനസ് പ്രതിനാറു ഡിഗ്രി ആയിരുന്നു. അദ്ദേഹം എടുത്തിരിക്കുന്ന സാൻഡ് ബാഗുകൾക്ക് ഭാരം ഇരുപതു കിലോ വീതമാണ്. അദ്ദേഹത്തിന് വേണ്ടി ഒരു ഹീറ്റഡ് ടെൻറ്റ് ഞങ്ങൾ ഒരുക്കിയിരുന്നു. പക്ഷെ അത് ഉപേക്ഷിച്ചു ഞങ്ങളോടൊപ്പം നില്ക്കാൻ ആണ് അദ്ദേഹം തീരുമാനിച്ചത്. കൂട്ടത്തിൽ ഞങ്ങളെ സഹായിക്കാനും ”

Comments are closed.