ലൂസിഫറിന്റെ കളക്ഷൻ അറിഞ്ഞു ഞെട്ടി. ബോളിവുഡ് കണ്ടു പഠിക്കണം മലയാളം ഇന്ടസ്ട്രിയെ – വിവേക് ഒബറോയിമോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രം റെക്കോർഡുകൾ കടത്തി വെട്ടി മുന്നോട്ട് കുതിക്കുകയാണ്. വെറും എട്ടു ദിനം കൊണ്ട് 100 കോടി നേടിയ ചിത്രം, അടുത്ത ഇൻഡസ്ട്രിയൽ ഹിറ്റ് ആകാനുള്ള യാത്രയിലാണ്. പതിനഞ്ചു ദിനങ്ങൾക്ക് ശേഷവും ഇപ്പോഴും തീയേറ്ററുകളിൽ അലയൊലികൾ സൃഷ്ടിക്കാൻ ലൂസിഫറിന് കഴിയുന്നുണ്ട് ഇപ്പോഴും
ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് ബോളിവുഡ് നടൻ വിവേക് ഒബറോയി ആണ്.

വിവേകിന്റെ ആദ്യ മലയാള ചിത്രമാണിത്. ഒരു ചെറിയ സംസ്ഥാനമായ കേരളത്തിൽ നിന്നെത്തിയ ലൂസിഫർ നേടിയ കളക്ഷനെ കുറിച്ചറിഞ്ഞു താൻ ഞെട്ടിയെന്നു വിവേക് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവേക് ഒബറോയി പറഞ്ഞ വാക്കുകൾ ഇങ്ങനെ. “. വിദേശത്തുനിന്നു മാത്രം ചിത്രം 45 കോടി നേടി. നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്. ബോളിവുഡിൽ ഒത്തൊരുമ കുറവാണ്. അത് സൗത്ത് ഫിലിം ഇൻഡസ്ട്രിയെ കണ്ടു പഠിക്കണം. ലൂസിഫർ ടീം മറ്റൊരു ചിത്രത്തിനു വേണ്ടി എന്നെ സമീപിച്ചാൽ തീർച്ചയായും സ്വീകരിക്കും ”

വില്ലൻ വേഷമായിരുനെങ്കിൽ കൂടെ ഏറെ അഭിനയ സാദ്ധ്യതകൾ ഉള്ളൊരു വേഷമായിരുന്നു ലുസിഫെറിൽ വിവേക് ഒബറോയിയുടേത്. മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസിന്റെ രണ്ടാം ഭർത്താവിന്റെ വേഷത്തിലാണ് വിവേക് ചിത്രത്തിൽ എത്തിയത്. ബിമൽ നായർ എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളം സിനിമ പ്രേക്ഷകരുടെ ഇടയിൽ നിന്നു കൈയടികൾ നേടിക്കൊടുത്തു

Comments are closed.