ലൂസിഫറിനൊപ്പം മാര്‍സ് സിനിമാസ് ഇന്ത്യന്‍ സിനിമ ചരിത്രത്തിലേക്ക്..ബോക്സ് ഓഫീസിൽ മോഹൻലാൽ ചിത്രങ്ങൾ എത്രമാത്രം തരംഗമുയർത്തുന്നു എന്നുള്ളത് ഏറെ ചർച്ച വിഷയമായ കാര്യമാണ്. 50 കോടി ക്ലബും 100 കോടി ക്ലബും ഒക്കെ കടന്ന പല നേട്ടങ്ങളും സൃഷ്ടിച്ചത് ഈ നടന്റെ ചിത്രങ്ങളാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം എങ്ങും ഹൗസ്ഫുൾ ഷോയുമായി തരംഗമാകുകയാണ്. ഏറ്റവും വേഗത്തിൽ അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ .റെക്കോർഡുകൾ ഓരോന്നായി ലൂസിഫറിന് മുന്നിൽകടപുഴകി വീഴുന്ന കാഴ്ചയാണ് എങ്ങും.ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ നൂറു മണിക്കൂർ തുടർച്ചയായി പ്രദര്ശിപ്പിക്കപ്പെട്ട ആദ്യ ചിത്രമായി മാറിയിരുന്നു ലൂസിഫർ അടുത്തിടെ . ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് ലൂസിഫർ നൂറു മണിക്കൂർ പ്രദര്ശിപ്പിക്കപ്പെട്ടത്

118 മണിക്കൂറില്‍ ലൂസിഫറിന്റെ 83 ഷോ ആണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 95 ശതമാനം ഷോയും ഹൗസ്ഫുള്‍ ആയിരുന്നു. ലൂസിഫറിന്റെ പ്രദര്‍ശനത്തോടെ മാര്‍സ് സിനിമാസ് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തിയേറ്ററായി മാറിയിരിക്കുകയാണ്. 28ാം തിയ്യതി രാവിലെ 7 മണിക്ക് ഫാന്‍സ് ഷോയോട് കൂടിയാണ് തിയേറ്ററില്‍ ലൂസിഫര്‍ നിര്‍ത്താതെ ഓടിത്തുടങ്ങിയത്

. അന്നുമുതല്‍ തുടര്‍ച്ചയായി രാപകല്‍ വ്യത്യാസമില്ലാതെ നാലു ദിവസമാണ് ലൂസിഫര്‍ ഇവിടെ പ്രദര്‍ശിപ്പിച്ചത്. ചങ്ങരകുളം സ്വദേശിയായ അജിത്ത് മായനാട്ടാണ് മാര്‍സ് സിനിമാസിന്റെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെയും ജീവനക്കാരുടെയും ഏകോപനത്തില്‍ അഹോരാത്രമുള്ള പ്രവര്‍ത്തനമൊന്നുകൊണ്ട് മാത്രമാണ് 118 മണിക്കൂറിനുള്ളില്‍ 83 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനായത്. ലൂസിഫര്‍ ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകര്‍ക്ക് ഏറ്റവും നൂതനമായ ദൃശ്യ ശബ്ദ സംവിധാനമാണ് മാര്‍സ് സിനിമാസ് ഒരുക്കിയിരിക്കുന്നത്.

Comments are closed.