ലുസിഫെറിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് പ്രിത്വിയുടെ മറുപടിസിനിമയുടെ സംവിധാന രംഗത്തേക്ക് പൃഥ്വിരാജ് ആദ്യമായി കാൽവയ്ക്കുന്നു എന്ന വാർത്ത പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ ആഴിതിയതാണ്. ആ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്ന് അറിഞ്ഞപ്പോൾ ആവേശത്തിന്റെ മധുരം കൂട്ടി . മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന പ്രൊജക്റ്റ്‌ വളരെ വൈകിയാണ് പ്രിത്വിരാജിന്റെ കൈകളിൽ എത്തിയത് . അത് പ്രേക്ഷകരുടെ പ്രേതീക്ഷകളും ആഗ്രഹങ്ങളും വാനോളം ഉയർത്തി. ഇപ്പോൾ പ്രിത്വിരാജിനോടായാലും മോഹൻലാലിനോടായാലും തിരക്കഥാകൃത്ത് മുരളി ഗോപിയോടായാലും ആരാധകർ ഏറ്റവും കൂടുതൽ തിരക്കുന്നത് ലൂസിഫറിന്റെ അണിയറപ്രവർത്തനങ്ങൾ ഏതുവരെ ആയി എന്നാണ്. പ്രേക്ഷകർ വളരെയധികം ആകാംക്ഷയോടെയാണ് ഈ പ്രോജെക്ടിനെ കാണുന്നത് . ഇതിനെ ചൊല്ലി പ്രേക്ഷകരിൽ അനവധി ചോദ്യങ്ങളും ഉയർന്നതാണ്. അതിലൊന്ന് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഇത്തരം ഒരു വമ്പൻ പ്രൊജക്റ്റ്‌ സംവിധാനം ചെയുമ്പോൾ അതിൽ പൃഥ്വിരാജും അഭിനയിക്കുമോ എന്നത്. താൻ അഭിനയിക്കേണ്ട കഥാപാത്രം ഉണ്ടെങ്കിൽ അഭിനയിക്കുമെന്നായിരുന്നു പൃഥ്വിരാജിന്റെ മുൻപുള്ള പ്രതികരണം. എന്നാൽ ഇപ്പോൾ ടിയാന്റെ വിശേഷങ്ങൾ എന്റർടൈൻമെന്റ് കോർണറിനു പങ്കുവച്ച വേളയിൽ പൃഥ്വിരാജ് ഇതിനെക്കുറിച്ചു വ്യക്തമാക്കിയിരുന്നു.

” മറ്റുസിനിമകളിൽ സംവിധാനത്തിന് സഹായിച്ചിട്ടുണ്ടെകിലും സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയുന്നത് ആദ്യമായാണ്. അങ്ങനെയൊരു ചിത്രം ചെയുമ്പോൾ അതിനുമുന്നോടിയായി എനിക്ക് കുറെ പ്രയത്നിക്കേണ്ടതുണ്ട്. സിനിമയെന്നത് ഒരു ഡയറക്ടോറിയൽ സ്കിൽ മാത്രമല്ല പല ഘടകങ്ങളെയും എകികരിച്ചു കൊണ്ടുപോകേണ്ടതുണ്ട് . അതെല്ലാം ഒരു ഡയറക്ടറിന്റെ ചുമതലയാണ് . അതുകൊണ്ടു അതിനിടയിൽ അഭിനയിക്കാൻ സാധിച്ചെന്നു വരില്ല . വേറെന്തെന്നുവച്ചാൽ ആ സമയത്ത് ആടുജീവിതത്തിന്റെ ഷെഡ്യൂളും ചെയേണ്ടിവരും അതായതുകൊണ്ട് എന്റെ അപ്പിയറൻസ് എങ്ങനെയായിരിക്കും എന്നത് എനിക്ക് അറിയില്ല. ഒന്നും ഉറപ്പുപറയുന്നില്ല ബാക്കിയെല്ലാം നമുക്ക് കണ്ടറിയാം.

Comments are closed.