ലാൽ ജോസ് ചിത്രത്തിൽ പുതുതായി ജോലിക്കു പ്രവേശിക്കുന്ന വൈസ് പ്രിൻസിപ്പലായി മോഹൻലാൽ 

മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നുചേരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പകുതിയോടെ തിരുവന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. മലയാളികളുടെ പ്രിയ തരാം മോഹൻലാലും ഇഷ്ട  ലാൽ സംവിധായകൻ  ജോസും ഒരുമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ്.സെന്റ് സേവിയർസ് കോളേജിൽ മെയ് 15 മുതൽ ഷൂട്ട് തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്. കുടുംബത്തിനൊപ്പം വിദേശ യാത്രയിലാണ് മോഹൻലാൽ ഇപ്പോൾ

റിപോർട്ടുകൾ സൂചിപ്പിക്കുനത് കോളേജിൽ പുതുതായി നിയമനം ലഭിച്ച ഒരു വൈസ് കോളേജ് പ്രിൻസിപ്പലായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക എന്നാണ്. അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. കോമഡി പശ്ചാത്തതിൽ ഒരുങ്ങന്ന ചിത്രത്തിൽ മോഹൻലാൽ രണ്ടു ലൂക്കുകളിലാണ് എത്തുന്നത് എന്ന് അറിയാൻ കഴിഞ്ഞു ,അതിൽ ഒന്ന് ക്ലീൻ ഷേവ് ലൂക്കിലായിരിക്കും. ലാൽ ജോസും മോഹൻലാലും ഒന്നിക്കുമ്പോൾ മലയാള സിനിമ പ്രേമികൾ കൊതിക്കും പോലെ മികച്ചൊരു സിനിമയാകുമത് എന്ന് പ്രതീക്ഷിക്കാം

Comments are closed.