ലാലേട്ടന് വേണ്ടി ടോവിനോയും സുരാജും ആഷിഖ് അബുവും രംഗത്ത്മലയാളികളുടെ അഭിമാനവും ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയുമായ മോഹൻലാലിനെ അധിക്ഷേപിച്ച് ട്വിറ്റ് ഇട്ട ഹിന്ദി നടനും പ്രൊഡ്യൂസറുമായ KRk യ്‌ക്ക് മുട്ടൻ പണിയാണ് കിട്ടികൊണ്ടിരിക്കുന്നത് . മല്ലു ഹാക്കർസിന്റെ പണികിട്ടി കണ്ണും തള്ളിനിൽക്കുന്ന ഈ വേളയിൽ KRk എതിരെ നിരവധി സെലിബ്രിറ്റീസും എത്തി കഴിഞ്ഞു.
ലാലേട്ടന് വേണ്ടി തമിഴ് സൂപ്പർസ്റ്റാർ സൂര്യയും രംഗത്ത് വന്നിരുന്നു. ഇപ്പോ ഇതാ മലയാളി യുവ നടൻ ടോവിനോയും , ഡയറക്ടർ ആഷിഖ് അബുവും KRk യെ കളിയാക്കി കൊണ്ട് ലാലേട്ടന് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ് .


ടോവിനോ kRk യുടെ fb പോസ്റ്റിൽ കണക്കിന് തെറിപറഞ്ഞു കൊണ്ടാണ് കമന്റ് ഇട്ടിരിക്കുന്നത്. ” നിനക്ക് പ്രാന്താണ് എന്ന കാര്യം നാട്ടുകാരെ കൂടി അറിയിക്കണോ എന്നും ടോവിനോ ചോദിക്കുന്നുണ്ട്. എന്തായാലും ടോവിനോ തന്റെ ദേഷ്യം മുഴവനും തന്റെ കമന്റിലൂടെ വ്യകത്മാക്കിട്ടുണ്ട്. ടോവിനോയെ പോലെ തന്നെ ആഷിഖ് അബുവും തന്റെ fb പോസ്റ്റിലൂടെ Krk യ്ക്ക് കണക്കിന് കൊടുത്തു. സുരാജ്‌ വെഞ്ഞാറമൂട് ഹിന്ദിയിലാണ് Krk യ്ക്ക് എതിരെ പോസ്റ്റ് ഇട്ടത്. തന്റെ പോസ്റ്റിലൂടെ സൂരാജ് പറഞ്ഞതിങ്ങനെ “നിങ്ങളെ ഞാൻ ജോക്കർ എന്ന് പോലും വിളിക്കില്ല കാരണം ജോക്കര്മാര്ക്ക് തന്നെ അത് നാണക്കേടാണ് ”

” പൊങ്കാലകൾ ഏറ്റുവാങ്ങാൻ Krk യുടെ ജീവിതം ഇനിയും ബാക്കി ” . . ഇനി ആരുടെയൊക്കെ കൈയിൽ നിന്ന് ആണ് KRK പൊങ്കാല ഏറ്റുവാങ്ങാൻ പോകുന്നതെന്ന് നമ്മുക്ക് കണ്ടറിയാം

Comments are closed.