ലാലേട്ടന് നന്ദി പറഞ്ഞ് പി വി സിന്ധു!!!!!കൊറിയൻ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ സ്വർണം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ഇന്നലെ. സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ സിന്ധുവിന് ആശംസകൾ അറിയിച്ചു. നൊസോമി ഒകുഹാറയെ തോൽപിച്ചാണ് സിന്ധു തന്റെ മൂന്നാമത്തെ സൂപ്പർ സീരീസ് കിരീടം നേടിയത്. ഉപരാഷ്ട്രപതി,പ്രധാന മന്ത്രി മറ്റു മന്ത്രിമാർ സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ തുടങ്ങി മോഹൻലാൽ വരെയുള്ള വലിയ നിര സിന്ധുവിന് ട്വിറ്റെർ വഴി ആശംസകൾ നേർന്നു.

ഇരുപത്തി രണ്ടാം വയസിൽ തന്നെ സിന്ധു ഒരു ഇതിഹാസം ആണെന്ന് ആയിരുന്നു വിരേന്ദർ സെവാഗ് കുറിച്ചത്. നിങ്ങൾ ഈ രാജ്യത്തിന്റെ തന്നെ ഇൻസ്പിറേഷൻ ആണെന്ന് സച്ചിൻ ടെണ്ടുൽക്കർ സിന്ധുവിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സിന്ധുവിന് ആശംസകൾ നേർന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പ്രൌട് ഓഫ് യു എന്നാണ് സിന്ധുവിന് ആശംസകൾ നേർന്നത്. താങ്ക് യു എന്ന് തിരിച്ചു പറഞ്ഞു സിന്ധു ലാലേട്ടനുള്ള മറുപടിയും പറഞ്ഞു. ഇരുപത്തി രണ്ടാം വയസിൽ ഈ പെൺകൊടി ഒരു വിസ്മയം തന്നെയാണ്. ആശംസകൾ പി വി സിന്ധു….

Comments are closed.