ലാലേട്ടന്റെ ഉറപ്പിന്മേൽ ആണ് ഒടിയനിൽ പ്രകാശ് രാജിന് വേണ്ടി ഡബ് ചെയ്തത്ഒടിയൻ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ പ്രകാശ് രാജിനു ശബ്ദം നൽകിയത് ഷമ്മി തിലകൻ ആണ്. എന്നാൽ തന്റെ അച്ഛനോട് സിനിമ സംഘടനകൾ ചെയ്ത അനീതിക്ക് പരിഹാരം നല്കാമെന്നുള്ള ഉറപ്പിലാണ് ആ ചിത്രത്തിന് വേണ്ടി ഡബ് ചെയ്തതെന്ന് ഷമ്മി തിലകൻ പറയുന്നു. ഫെയ്‌സ്‌ബുക്കിൽ തന്റെ പേജിലെ ഒരു പോസ്റ്റിനു താഴെ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുക ആയിരുന്നു ഷമ്മി തിലകൻ

ഒരു മാസത്തോളം ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു എന്നും മോഹൻലാലിന് നൽകിയ വാക്ക് പാലിച്ചെന്നും ഇനി ലാലേട്ടൻ ആണ് തനിക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കേണ്ടത്. “”വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല..!എൻറെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്‍റെ ‘ഒടിയൻ’ സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.” ഇങ്ങനെയാണ് ഷമ്മി തിലകൻ പറഞ്ഞത്


നേരത്തെ ‘അമ്മ സംഘടനയിൽ പലരും തന്റെ അവസരങ്ങൾ കളയുവാൻ ശ്രമിക്കുന്നെന്നും, അതിന്റെ ഭാഗമായ് ആവശ്യകലാകാരന്മാർക്ക് നൽകുന്ന 5000 രൂപ പ്രതിമാസ പെൻഷൻ നൽകി തന്നെ വീട്ടിലിരുത്താൻ ശ്രമിക്കുന്നതായും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇത് പരസ്യമായി ‘അമ്മ മീറ്റിംഗിൽ പറയുകയും ചെയ്തു

Comments are closed.