ലംബോർഗിനി വാങ്ങാൻ വട്ടുണ്ടോ !! ചോദ്യത്തിന് പ്രിത്വിയുടെ മറുപടിപൃഥ്വിരാജ് ലംബോർഗിനി വാങ്ങിയതിന് ശേഷം ഒരുപാട് ട്രോളുകൾ താരത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.നല്ല റോഡുകൾ പോലുമില്ലാത്ത ഈ നാട്ടിൽ ലംബോർഗിനി വാങ്ങാൻ വട്ടുണ്ടോ എന്ന് പലരും ചോദിച്ചെന്നു പൃഥ്വിരാജ് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഈ കാര്യത്തിനെ പറ്റി പ്രിത്വി ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. ലംബോർഗിനി വാങ്ങുന്നത് പോലെ ഒരു വലിയ ആഗ്രഹമായിരുന്നു സംവിധായകൻ ആകണം എന്നത് എന്നും അത് ലൂസിഫറിലൂടെ സാധിച്ചെന്നും പ്രിത്വി പറയുന്നു. പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ.

”ഇവിടെ എവിടെയാണ് ലംബോർഗിനി ഓടിക്കാൻ പോകുന്നതെന്ന് ആളുകൾ ചോദിച്ചു. അത് നല്ല ചോദ്യമാണ്. പക്ഷേ ഞാനത് വാങ്ങാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കുട്ടിയായിരുന്നുപ്പോൾ എന്‍റെ മുറിയിൽ ലംബോർഗിനിയുടെ ചിത്രം ഒട്ടിച്ചുവെച്ചിരുന്നു, ഒരു ദിവസം അത് വാങ്ങണമെന്ന് ആഗ്രഹിച്ച്. റോഡുകള്‍ മോശമാണ്, ലംബോർഗിനി വാങ്ങേണ്ട എന്ന് എനിക്ക് തീരുമാനിക്കാമായിരുന്നു.

20 വർഷങ്ങൾ കഴിഞ്ഞാല്‍ ഒരു ലംബോർഗിനി വാങ്ങണമെന്നൊന്നും എനിക്ക് തോന്നില്ലായിരിക്കാം. പക്ഷേ ഇപ്പോൾ അത് വാങ്ങണമെന്നു തോന്നുമ്പോഴും വാങ്ങാൻ കഴിയുമ്പോഴും ഞാനത് വാങ്ങണം. അതുപോലെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയപ്പോൾ അതു ചെയ്തു. സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാകില്ലായിരിക്കാം. പക്ഷേ, യുക്തിക്കനുസരിച്ച് ജീവിച്ചാൽ 10 വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ചെയ്യണമെന്നാഗ്രഹിച്ചതെല്ലാം ചെയ്യാൻ പറ്റിയിട്ടുണ്ടാകില്ല”…

Comments are closed.