ലംബോർഗിനിയിൽ റൈഡ് തരാമോ എന്ന് ആരാധിക.. കിടിലൻ മറുപടിയുമായി പ്രിത്വി



സമൂഹ മാധ്യമങ്ങളിൽ സജീവമാണ് പ്രിത്വിരാജും ഭാര്യ സുപ്രിയയും. ഇൻസ്റ്റാഗ്രാമിൽ ഇടുന്ന ഫോട്ടോകൾക്കും പോസ്റ്റുകൾക്കും വരുന്ന കമന്റുകൾക്കും മറ്റും കഴിയുന്നതിലും വേഗത്തിൽ ഇരുവരും മറുപടികൾ നൽകാറുമുണ്ട്. ട്രോളുകൾ പങ്കു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വയ്ക്കുന്ന കാര്യത്തിലും ഇരുവരും മടി കാണിക്കാറില്ല. തന്നെ ട്രോളിയുള്ള പോസ്റ്റുകളും പ്രിത്വി ഷെയർ ചെയ്യാറുണ്ട്

ബ്രദേഴ്സ് ഡേ എന്ന ചിത്രമാണ് പ്രിത്വിരാജിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം . കലാഭവൻ ഷാജോൺ ആണ് ചിത്രം സംവിധാനം ചെയ്തത് . ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രോഗ്രാമിനിടെ പ്രിത്വിയോട് ഒരു ആരാധിക ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാര്‍ പ്രേമിയായ സഹോദരനു വേണ്ടി, പൃഥ്വിരാജിന്റെ പുതിയ ലംബോർഗിനിയിൽ ഒരു റൈഡ് തരാമോ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്.’ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞ മറുപടി.

പിന്നാലെ അടുത്ത ചോദ്യവും എത്തി. ലംബോര്ഗിനിയിൽ എത്ര വേഗത്തിൽ പോകാനാകും എന്നായിരുന്നു അത്. കൊച്ചിയിലെ സ്വന്തം വീട്ടിലേക്ക് എത്ര വേഗത്തിൽ ഒരു ഓട്ടോയിൽ പോകാൻ കഴിയുമോ അത്രയും വേഗത്തിൽ മാത്രമേ ലംബോര്ഗിനിയിലും പോകാൻ കഴിയു എന്നാണ് പ്രിത്വി പറയുന്നത്. കൊച്ചിയിലർ റോഡുകളുടെ യാഥാർഥ്യം അതാണ്‌ എന്നും പ്രിത്വി പറഞ്ഞു. ഓണ റീലീസ് ആയി എത്തിയ ബ്രദേഴ്സ് ഡേ മികച്ച അഭിപ്രായം നേടുന്നുണ്ട്

Comments are closed.