രണ്ടാമൂഴം സിനിമയാകുമ്പോൾ അതിൽ മമ്മൂട്ടി ഉണ്ടോ? സംവിധയകാൻ സംസാരിക്കുന്നു.എം ടി വാസുദേവൻ നായരുടെ രണ്ടാംമൂഴം എന്ന നോവൽ സിനിമയാക്കാൻ പോകുന്നു എന്ന വാർത്ത മലയാള സിനിമയിൽ പലതവണ ആവർത്തിച്ചു കേട്ടിട്ടുള്ളതാണ്, പക്ഷേ ഒരു വലിയ ക്യാൻവാസിൽ മാത്രമേ ആ സിനിമ ചെയ്യൂ എന്ന് എം ടി വാസുദേവൻ നായർ വാശിപിടിച്ചപ്പോൾ പലരും ആ പ്രോജെക്ടിൽ നിന്നും ഒഴിഞ്ഞുമാറി, ഇപ്പോഴിതാ വി എ ശ്രീകുമാർ എന്ന സംവിധായകൻ ആ ദൗത്യം ഏറ്റെടുക്കുകയാണ്, മലയാള സിനിമയ്ക്ക് അഭിമാനമാകും സിനിമ എന്നതിൽ തർക്കമില്ല. സിനിമയുടെ കാസ്റ്റിംഗ് നെ സംബന്ധിച്ചു ഒട്ടേറെ വാർത്തകൾ പുറത്തുവരുന്നുണ്ട്,എന്നാൽ അവയിൽ പലതും കെട്ടിച്ചമച്ചതാണ്, ഇപ്പോഴിതാ സംവിധായകൻ വി എ ശ്രീകുമാർ തന്നെ സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ്. ക്ലബ് FM നു വേണ്ടി RJ ഷാൻ നടത്തിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തലുകൾ. രണ്ടാമൂഴം സിനിമയാകുമ്പോൾ അതിൽ മമ്മൂട്ടി എന്ന നടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള സംവിധായകന്റെ മറുപടിയിലേക്കു.

“മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും ആഗ്രഹമാണ്, പക്ഷേ ഈ സിനിമയെ സംബന്ധിച്ചിടത്തോളം സിനിമ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്.ഇതിൽ മമ്മൂട്ടിക്ക് ഏതു റോൾ fit ആകും എന്നും പറയാൻ പറ്റില്ല, എന്നിരുന്നാലും മമ്മൂട്ടിക്കു ചെയ്യാൻ പറ്റുന്ന കഥാപാത്രം ഇതിലുണ്ട്,പക്ഷേ മമ്മൂട്ടിയെ ഞാൻ സമീപിച്ചിട്ടില്ല, അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചിട്ടില്ല,ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കഥാപാത്രമായും മമ്മൂട്ടിയെ കണ്ടിട്ടുമില്ല. പക്ഷേ മമ്മൂക്ക ഒരു കഥാപത്രമായി വന്നാൽ അതിൽ അത്ഭുതപ്പെടാനില്ല, അത് എന്റെയും ആഗ്രഹമാണ്, എല്ലാരുടെയും ആഗ്രഹമാണ്”.

കാസ്റ്റിംഗിന്റെ കാര്യത്തിൽ ഇതുവരെ ഒന്നും അവസാന വാക്കു പറയാറായിട്ടില്ല, സ്ഥിതീകരിച്ചാൽ ഉടൻ തന്നെ പ്രേക്ഷകരെ അറിയിക്കും എന്നും സംവിധായകൻ പറഞ്ഞു. കൃഷ്ണനായി തന്റെ മനസ്സിൽ ഹൃതിക് റോഷന്റെയും, മഹേഷ് ബാബുവിന്റെയും രൂപം ഉണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Comments are closed.