രണ്ടാമൂഴം ഞാൻ തന്നെ സിനിമയാക്കും !!എം ടി സാറിനും ആ കാര്യത്തിൽ സംശയം ഉണ്ടാകില്ല – ശ്രീകുമാർ മേനോൻരണ്ടാമൂഴം എന്ന ചിത്രത്തിന്റെ തിരക്കഥ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി എം ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചതിനു ശേഷം പ്രഖ്യാപിക്കപ്പെട്ട വമ്പൻ പ്രോജക്ടിന്റെ കാര്യത്തിൽ പ്രതീക്ഷകൾ മങ്ങുകയായിരുന്നു. ശ്രീകുമാർ മേനോൻ നോവൽ സിനിമയാക്കുന്നതിൽ എടുത്ത കാലതാമസമാണ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് എം ടി യെ നയിച്ചത്. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ ശ്രീകുമാർ മേനോൻ “lരണ്ടാമൂഴം താൻ തന്നെ സിനിമയാക്കും എന്ന് ഉറപ്പ് പറയുന്നു. ശ്രീകുമാർ മേനോന്റെ വാക്കുകൾ ഇങ്ങനെ


” രണ്ടാമൂഴം എത്രയും പെട്ടന്ന് സിനിമയാക്കണം എന്നായിരുന്നു എം ടി സാറിന്റെ ആഗ്രഹം. അതാണ് അദ്ദേഹം ധൃതി പിടിക്കുന്നത്. വിഖ്യാതമായ ഒരു പുരാണ കഥ സിനിമയാകുമ്പോൾ അതിനു സ്വാഭാവികമായി നീണ്ട ഗവേഷണം വേണ്ടതുണ്ട്, ഞാൻ മിതമായ സമയം മാത്രമേ അതിനു വേണ്ടി എടുത്തിട്ടുള്ളു എന്നാണ് എന്റെ വിശ്വാസം

രണ്ടാമൂഴത്തിന്റെ മുന്നോട്ട് പോക്കിനെ പറ്റിയുള്ള കാര്യങ്ങൾ കൃത്യമായി എം ടി സാറിനെ അപ്ഡേറ്റ് ചെയ്യുന്നതിൽ എനിക്ക് പിശക് പറ്റി. അടുത്തിടെ കണ്ടപ്പോൾ തെറ്റിദ്ധാരണകൾ എല്ലാം മാറ്റാൻ ഞാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും അദ്ദേഹം നിയമ സഹായം തേടി. മോഹന്‍ലാല്‍ ഭീമസേനയായെത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തിലെനിക്കു സംശയമില്ല. ഒരു പക്ഷേ എം.ടി സാറിനു പോലും സംശയമുണ്ടാകില്ല”

Comments are closed.