യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി..ചിത്രങ്ങളും വിഡിയോയുംയുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത് .ഏപ്രില്‍ മാസത്തിലായിരുന്നു ഹേമന്തിന്റെ വിവാഹനിശ്ചയം. വിവാഹിതനാകുന്നുവെന്ന വിവരം അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലെത്തിയത്. പിന്നീട് ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.


നവതാരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും ആരാധകരും എത്തി.ചാര്‍മിനാര്‍ ആണ് ഹേമന്തിന്റേതായി അവസാനമെത്തിയ ചിത്രം. കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഹേമന്ത് .


Comments are closed.