മോഹൻലാൽ സൂര്യ ചിത്രം കാപ്പാന്റെ റീലീസ് തിയതി പുറത്ത്സൂര്യ മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് ഒരുക്കുന്ന ചിത്രമാണ് കാപ്പാൻ. മോഹൻലാൽ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രധാന മന്ത്രിയുടെ പ്രധാന അംഗരക്ഷകന്റെ വേഷമാണ് സൂര്യ ചെയ്യുന്നത്. കെ വി ആനന്ദിന്റെ മുൻ ചിത്രങ്ങൾ പോലെ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ് ഇതെന്ന് അറിയുന്നു

ചിത്രത്തിന്റെ റീലീസ് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. റിപോർട്ടുകൾ പ്രകാരം ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ തീയേറ്ററുകളിൽ എത്തുമെന്ന് അറിയുന്നു. ഇത് പക്ഷെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ പ്രഭാസ് ചിത്രം സാഹോ ആയിരിക്കും കാപ്പാന്റെ മുഖ്യ എതിരാളി.സ്വാതന്ത്ര്യ ദിനത്തിൽ തന്നെയാണ് സാഹോയുടെ റീലീസും പറഞ്ഞിരിക്കുന്നത്


നേരത്തെ മോഹൻലാൽ പ്രിയദർശൻ ചിത്രം തേന്മാവിൻ കൊമ്പത്തിന്റ ഛായാഗ്രാഹകൻ ആയിരുന്നു കെ വി ആനന്ദ്. ആ ചിത്രത്തിലെ ഛായാഗ്രഹണത്തിനു അദ്ദേഹത്തിന് ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. അതിനു ശേഷം ഏറെ നാൾ കഴിഞ്ഞാണ് അദ്ദേഹം ഒരു സംവിധായകനായി അരങ്ങേറിയത്.
ഹാരിസ് ജയരാജ് ആണ് കാപ്പാന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ

Comments are closed.