മോഹൻലാൽ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 1 മുതൽമോഹൻലാലിനെ നായകനാക്കി മഹാഭാരത്തിന് മുൻപ് V R ശ്രീകുമാർ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ഒടിയൻ. ഒടിയൻ എന്ന ചിത്രത്തിന്റെ വാർത്തകളും അണിയറ പ്രവർത്തങ്ങളെ നാം നേരത്തെ കേട്ടതാണ്. മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഫാന്റസി ത്രില്ലർ ചിത്രമായ ഒടിയന്റെ നിർമ്മാണം കൈകാര്യം ചെയുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ഇപ്പോൾ ചിത്രത്തെ കുറിച്ച് വന്ന ഏറ്റുവും പുതിയ വാർത്ത‍ എന്തെന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചാണ്.

ഓഗസ്റ്റ്‌ 1ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നിർമാതാവ് ആന്റണി പെരുമ്പാവൂരുമാണ് ഇതിനെ വ്യക്തമാക്കിയത്. ഓടിയന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം മോഹൻലാൽ ഷാജി കൈലാസ് ചിത്രത്തിൽ ജോയിൻ ചെയ്യും. ഇത് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഒടിയന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. പണ്ട് കേരളത്തിൽ നില നിന്നിരുന്ന ഒടിയന്മാർ എന്ന കവർച്ചകാരുടെ കഥപറയുന്ന ചിത്രത്തെ മോളിവുഡ് ഒന്നടങ്കം കാത്തിരിക്കുകയാണ്.വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു പീരീഡ് ഫാന്റസി ചിത്രമാണ്. 1950 കളാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം

Comments are closed.