മോഹൻലാലിൻറെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഇതാണ്!!!!മലയാള സിനിമയിലെ മിന്നും താരമായി മോഹൻലാൽ പ്രദർശന ശാലകൾ കീഴടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി തുടങ്ങിയ മോഹൻലാൽ പതിയെ വില്ലൻ സഹ നടൻ വേഷങ്ങളിൽ നിന്ന് നായകനാകുകയും പിന്നീട് സൂപ്പർ താരമാകുകയും ചെയ്തു. മോഹൻലാലിൻറെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമേതെന്നുള്ള ചോദ്യത്തിനു പലരും പറയുന്ന ഉത്തരം തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ ആണെന്ന് ആണ്. എന്നാൽ ആ ചിത്രമല്ല ആദ്യത്തെ സൂപ്പർ ഹിറ്റ് എന്നും അത് ഏത് ചിത്രമാണ് എന്നും തിരക്കഥാകൃത്തു ഡെന്നിസ് ജോസഫ് പറയുന്നതിങ്ങനെ.

” എല്ലാവരും പറയുന്നത് മോഹൻലാൽ ഒരു സൂപ്പർ താരമായി ഉയരുന്നതും ഒരു സൂപ്പർ ഡ്യുപ്പർ ഹിറ്റ് നേടുന്നതും തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ എന്നാണ്, എന്നാൽ അത് തെറ്റാണ്. മോഹൻലാലിൻറെ ആദ്യ സൂപ്പർ ഹിറ്റ് സംവിധാനം ചെയുന്നത് ശശികുമാർ ആണ്, തമ്പി കണ്ണന്താനത്തിന്റെ ഗുരു ആയ ശശികുമാർ. എന്നാൽ പലരും ഈ ചിത്രത്തെ വിസ്മരിക്കാറുണ്ട്.

ശശികുമാർ സംവിധാനം ചെയ്ത പത്താമുദയം ആണ് മോഹൻലാലിൻറെ ആദ്യത്തെ സൂപ്പർഹിറ്റ്. ഞങ്ങളാണ് ആദ്യം മോഹൻലാലിന് ഒരു സൂപ്പർ ഹിറ്റ് നൽകിയത് എന്ന രീതിയിൽ ഏറെക്കാലത്തിനു ശേഷം എന്നോടും തമ്പി കണ്ണന്താനത്തിനോടും പലരും സംസാരിച്ചപ്പോൾ ഞങ്ങളത് തിരുത്തിയിട്ടുണ്ട് ആ ക്രെഡിറ്റ് ശശികുമാർ സാറിനു അവകാശപ്പെട്ടതാണ്. ”

Comments are closed.