മോഹൻലാലിനോട് എപ്പോഴും സംസാരിക്കാറില്ല മലയാളം വാക്കിനെ പറ്റി വിശാൽതമിഴ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ച് ചെല്ലമ്മ എന്ന ചിത്രത്തിലൂടെ നായകവേഷം കൈകാര്യം ചെയ്ത് ഒട്ടനവധി തമിഴ് ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പർ താരം ആയിമാറിയ നടനാണ് വിശാൽ. നടൻ വിശാൽ മലയാളത്തിൽ ആദ്യമായി എത്തുന്നത് മോഹൻലാലിനെ നായകനാക്കി B. ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന വില്ലനിലൂടെയാണ്. വില്ലൻ എന്ന ചിത്രത്തിലൂടെ താരത്തിന് ഒരുപാട് നല്ല സിനിമ അനുഭവങ്ങൾ ഉണ്ടായെന്നും താരം പറയുകയുണ്ടായി. മോഹൻലാൽ എന്ന നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വിശാൽ തനിക്ക് കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നായാണ് കരുതുന്നത്. തന്റെ മലയാളത്തിലെ അരങ്ങേറ്റം നല്ലൊരു സംവിധായകനായ B. ഉണ്ണികൃഷ്ണനൊപ്പം ആയത് താരത്തിന് നല്ല സിനിമാപാഠങ്ങളാണ് നൽകിയതെന്നും, തനിക്ക് കിട്ടിയ കഥാപാത്രത്തിൽ താൻ ഏറെ തൃപ്തനാണെന്നും താരം വ്യക്തമാക്കി . ചിത്രത്തിൽ വിശാലിന്റെ ഡയലോഗ് എല്ലാം മലയാളത്തിൽ തന്നെ പറയേണ്ടതായിരുന്നു .തനിക്ക് സംസാരിക്കാൻ പ്രയാസപ്പെട്ട മലയാളം ഡയലോഗുകൾ പഠിച്ച രസകരമായ അനുഭവങ്ങളെക്കുറിച്ചും വിശാൽ മനസുതുറന്നു.

” എന്റെ കഥാപാത്രത്തിന്റെ ഡയലോഗ് എല്ലാം മലയാളത്തിൽ തന്നെ പറയേണ്ടതായിരുന്നു. എനിക്ക് പറയാൻ പ്രയാസമുള്ള മലയാള ഡയലോഗുകൾ മോഹൻലാൽ സാറും ക്രൂ മെമ്പേഴ്സും ആണ് പറയാൻ സഹായിച്ചത് അതിലൂടെ കുറച്ചു വാക്കുകൾ കാണാതെ പഠിക്കാനും പറ്റി, മോഹൻലാൽ സാറിനോട് ഞാൻ എപ്പോഴും ” സുഖമോണോ” എന്നും ഉണ്ണികൃഷ്ണൻ സാറിനോട് “ഷോട്ട് കൊള്ളാമോ” എന്നും ഞാൻ മലയാളത്തിൽ ചോദിക്കാറുണ്ട് കൂടാതെ “ഫുഡ്‌ കഴിച്ചോ “എന്ന് ചോദിക്കാനും ഞാൻ പഠിച്ചു . ” – വിശാൽ ചിരിച്ചുകൊണ്ട് പറയുന്നു.

ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ അനുഭവങ്ങൾ പങ്കുവച്ചത്.
ജൂലൈയിലായിരിക്കും വില്ലൻ തീയേറ്ററുകളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Comments are closed.